സന്തോഷ് ട്രോഫി: കേരള ടീമിനെ നാളെ പ്രഖ്യാപിക്കും
20 അംഗ ടീമാണ് നാളെ പ്രഖ്യാപിക്കുന്നത്.കഴിഞ്ഞ 50 ദിവസമായി ടീം തിരഞ്ഞെടുപ്പിന്റെ ഭാഗമായി കൊച്ചിയില്‍ ക്യാംപ് നടന്നുവരികയായിരുന്നു.എഫ് സി ഗോവ, കേരള ബ്ലാസ്‌റ്റേഴ്‌സ്,ഗോകുലം എഫ്‌സി, കേരള പോലിസ്, വിവിധ കോളജ് ടീമുകള്‍ എന്നിവരുമായി കേരള ടീം സന്നാഹ മല്‍സരം നടത്തിയിരുന്നു.60 ഓളം കളിക്കാരുടെ കോച്ചിംഗ് ക്യാപ് നടത്തിയതിനു ശേഷം ഇതില്‍ മികച്ച പ്രകടനം നടത്തിയ 20 പേരെയാണ് സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പ് മല്‍സരത്തിനുള്ള കേരള ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുളള കേരള ടീമിന്റെ പ്രഖ്യാപനം നാളെ കൊച്ചിയില്‍ നടക്കും. നാളെ രാവിലെ 11 നാണ് ടീം പ്രഖ്യാപനം നടക്കുന്നതെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ തേജസ് ന്യൂസിനോട് പറഞ്ഞു. 20 അംഗ ടീമാണ് നാളെ പ്രഖ്യാപിക്കുന്നത്.കഴിഞ്ഞ 50 ദിവസമായി ടീം തിരഞ്ഞെടുപ്പിന്റെ ഭാഗമായി കൊച്ചിയില്‍ ക്യാംപ് നടന്നുവരികയായിരുന്നു.എഫ് സി ഗോവ, കേരള ബ്ലാസ്‌റ്റേഴ്‌സ്,ഗോകുലം എഫ്‌സി, കേരള പോലിസ്, വിവിധ കോളജ് ടീമുകള്‍ എന്നിവരുമായി കേരള ടീം സന്നാഹ മല്‍സരം നടത്തിയിരുന്നു.
60 ഓളം കളിക്കാരുടെ കോച്ചിംഗ് ക്യാപ് നടത്തിയതിനു ശേഷം ഇതില്‍ മികച്ച പ്രകടനം നടത്തിയ 20 പേരെയാണ് സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പ് മല്‍സരത്തിനുള്ള കേരള ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സന്തോഷ് ട്രോഫി യോഗ്യത റൗണ്ട് മല്‍സരമാണ് നടക്കാന്‍ പോകുന്നത്. ആന്ധ്രപ്രദേശ്,തമിഴ്‌നാട് എന്നിവരാണ് യോഗ്യത റൗണ്ടിലെ കേരളത്തിന്റെ എതിരാളികള്‍. അടത്തു മാസം അഞ്ചിന് കോഴിക്കോട്് നടക്കുന്ന ആദ്യ മല്‍സരത്തില്‍ കേരളം ആന്ധ്രപ്രദേശിനെ നേരിടും.വൈകുന്നേരം നാലിനാണ് മല്‍സരം.നവംബര്‍ ഒമ്പതിനാണ് തമിഴ്‌നാടുമായുള്ള മല്‍സരം. ബിനു ജോര്‍ജാണ് കേരള ടീമിന്റെ മുഖ്യ പരിശീലകന്‍.പുരുഷോത്തമന്‍ ആണ് സഹ പരിശീലകന്‍.സജി ജോയി ആണ് ഗോള്‍കീപ്പര്‍ പരിശീലകന്‍