ദേശീയ റോളര്‍ സ്‌പോര്‍ട്‌സ് ചാംപ്യന്‍ഷിപ്പില്‍ മികച്ച നേട്ടം കൈവരിച്ച് കേരളം
8സ്വര്‍ണ്ണം, 4 വെള്ളി, 7 വെങ്കലം എന്നിങ്ങനെ 19 മെഡലുകളാണ് കേരള ടീം കരസ്ഥമാക്കിയത്.സ്‌കേറ്റ് ബോര്‍ഡിങ്, ആര്‍ട്ടിസ്റ്റിക് സ്‌കേറ്റിങ്, ഇന്‍ലൈന്‍ ഫ്രീ സ്‌റ്റൈല്‍ സ്‌കേറ്റിങ്, ഇന്‍ലൈന്‍ ആല്‍പൈന്‍ സ്‌കേറ്റിങ്, സ്പീഡ് സ്‌കേറ്റിങ് തുടങ്ങിയ ഇനങ്ങളിലാണ് കേരളത്തില്‍ നിന്നുള്ള മല്‍സരാര്‍ഥികള്‍ നേട്ടം കൊയ്തത്. റോളര്‍ ഹോക്കി ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ടീമുകള്‍ ചാംപ്യന്‍ഷിപ്പിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചങ്കിലും മെഡലുകളൊന്നും നേടാനായില്ല.കേരളത്തില്‍ മികച്ച കഴിവുകളുള്ള കുട്ടികള്‍ ധാരാളമുണ്ടെങ്കിലും പരിശീലനത്തിനുള്ള ട്രാക്കുകളുടെ അഭാവം പരിശീലനത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് ബിവിഎന്‍ റെഡ്ഡി കേരള റോളര്‍ സ്‌കേറ്റിങ് അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റും, റോളര്‍ സ്‌കേറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജോയിന്റ് സെക്രട്ടറിയുമായ ബിവിഎന്‍ റെഡ്ഡി
കൊച്ചി: വിശാഖപട്ടണത്ത് നടന്ന 57മത് ദേശീയ റോളര്‍ സ്‌പോര്‍ട്‌സ് ചാംപ്യന്‍ഷിപ്പില്‍ കേരളം മികച്ച നേട്ടം കൈവരിച്ചതായി കേരള റോളര്‍ സ്‌കേറ്റിങ് അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റും, റോളര്‍ സ്‌കേറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജോയിന്റ് സെക്രട്ടറിയുമായ ബിവിഎന്‍ റെഡ്ഡി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 8സ്വര്‍ണ്ണം, 4 വെള്ളി, 7 വെങ്കലം എന്നിങ്ങനെ 19 മെഡലുകളാണ് കേരള ടീം കരസ്ഥമാക്കിയത്.സ്‌കേറ്റ് ബോര്‍ഡിങ്, ആര്‍ട്ടിസ്റ്റിക് സ്‌കേറ്റിങ്, ഇന്‍ലൈന്‍ ഫ്രീ സ്‌റ്റൈല്‍ സ്‌കേറ്റിങ്, ഇന്‍ലൈന്‍ ആല്‍പൈന്‍ സ്‌കേറ്റിങ്, സ്പീഡ് സ്‌കേറ്റിങ് തുടങ്ങിയ ഇനങ്ങളിലാണ് കേരളത്തില്‍ നിന്നുള്ള മല്‍സരാര്‍ഥികള്‍ നേട്ടം കൊയ്തത്. റോളര്‍ ഹോക്കി ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ടീമുകള്‍ ചാംപ്യന്‍ഷിപ്പിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചങ്കിലും മെഡലുകളൊന്നും നേടാനായില്ല.കേരളത്തില്‍ മികച്ച കഴിവുകളുള്ള കുട്ടികള്‍ ധാരാളമുണ്ടെങ്കിലും പരിശീലനത്തിനുള്ള ട്രാക്കുകളുടെ അഭാവം പരിശീലനത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്നും ബിവിഎന്‍ റെഡ്ഡി പറഞ്ഞു.
നിലവില്‍ കേരളത്തില്‍ റോളര്‍ സ്‌കേറ്റിങ് പരിശീലിക്കാനാവശ്യമായ 'ബാങ്ക് ട്രാക്കുകള്‍' ഒന്നും തന്നെയില്ല. രാജ്യത്തിനകത്തും പുറത്തുനിന്നുമായി ഏറ്റവും മികച്ച പരിശീലകരെ എത്തിച്ച് കുട്ടികള്‍ക്ക് മികച്ച പരിശീലനം നല്‍കാന്‍ സ്‌കേറ്റിങ് അക്കാദമികളും, അസോസിയേഷനും തയ്യാറാകുമ്പോഴും ട്രാക്കുകളുടെ അഭാവം മൂലം അത് വേണ്ട രീതിയില്‍ ഫല പ്രാപ്തിയില്‍ എത്തുന്നില്ല. ഈ സാഹചര്യത്തില്‍ ദേശീയ ചാംപ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്ന കുട്ടികള്‍ കേരളത്തിന് പുറത്ത് കോയമ്പത്തൂര്‍, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ ട്രാക്കുകളെയാണ് ആശ്രയിക്കുന്നത്. ഇത്രയും ദൂരയുള്ള ട്രാക്കുകളില്‍ പരിശീലനം നടത്തുക എന്നത് അപ്രായോഗികമാണ്. പരിശീലനത്തിനായി കേരളത്തില്‍ ഒരു ബാങ്ക് ട്രാക്കെങ്കിലും ലഭ്യമായാല്‍ ദേശീയ അന്തര്‍ദേശീയ മല്‍സരങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കേരളത്തിന് സാധിക്കും.
നിലവിലെ പ്രതികൂല സാഹചര്യങ്ങളിലും മല്‍സരാര്‍ഥികള്‍ തിളക്കമാര്‍ന്ന നേട്ടമാണ് കൈവരിച്ചത്. സ്‌പെയിനിലെ ബാഴ്സലോണയില്‍ 2019 ല്‍ നടന്ന വേള്‍ഡ് റോളര്‍ ഗെയിംസ് 2019ല്‍ ജൂനിയര്‍ മെന്‍ ആര്‍ട്ടിസ്റ്റിക് ഇന്‍ലൈന്‍ ഫ്രീ സ്‌കേറ്റിങ് വിഭാഗത്തില്‍ ഇന്ത്യയെ പ്രാതിനിധീകരിച്ച് കേരളത്തില്‍ നിന്നുള്ള അഭിജിത്ത് അമല്‍ രാജ് സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പരിശീലന ട്രാക്കുകളുടെ ബന്ധപ്പെട്ട് അധികാരികള്‍ അനുകൂല നടപടികള്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും ബിവിഎന്‍ റെഡ്ഡി വ്യക്തമാക്കി.കേരള റോളര്‍ സ്‌കേറ്റിങ് അസോസിയേഷന്‍ ഖജാന്‍ജി കെ ശശിധരന്‍, കേരള റോളര്‍ സ്‌കേറ്റിങ് അസോസിയേഷന്‍ എറണാകുളം ജില്ല പ്രസിഡന്റ് മേരി ജോര്‍ജ് തോട്ടം എന്നിവരും വാര്‍്ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.