എല്‍ ക്ലാസ്സിക്കോ നഷ്ടമാവുന്നത് ആറോളം പ്രമുഖ താരങ്ങള്‍ക്ക്
ഫിലിപ്പെ കുട്ടീഞ്ഞോ, ജെറാഡ് പിക്വെ എന്നിവര്‍ ടീമിനൊപ്പമില്ല.
മാഡ്രിഡ്: സ്പാനിഷ് ലീഗിലെ തുല്യശക്തികള്‍ എല്‍ ക്ലാസ്സിക്കോയില്‍ നേര്‍ക്ക് നേര്‍ വരുമ്പോള്‍ സീസണിലെ ഏറ്റവും മികച്ച പോരാട്ടം നഷ്ടമാവുന്നത് ആറ് പ്രമുഖ താരങ്ങള്‍ക്കാണ്. ഇവരില്‍ ഏറ്റവും പ്രധാനം സെര്‍ജിയോ റാമോസിന്റെ നഷ്ടമാണ്. എല്‍ ക്ലാസ്സിക്കോയുടെ മുഖം എന്ന വിശേഷിപ്പിക്കാവുന്ന ക്യാപ്റ്റന്‍ പരിക്കിനെ തുടര്‍ന്നാണ് പുറത്താണ്. മാഡ്രിഡിന്റെ പ്രതിരോധം റാമോസില്‍ സുരക്ഷിതമായിരുന്നു. ഇത് അവര്‍ക്ക് തിരിച്ചടിയാവും.
മറ്റൊരു പ്രതിരോധ താരമായ റാഫേല്‍ വരാനെയും ഇന്ന് റയലിനൊപ്പമില്ല. താരത്തിന് കൊവിഡ് ബാധിച്ചത് അടുത്തിടെയാണ്. ഡാനി കാര്‍ബജല്‍, ഈഡന്‍ ഹസാര്‍ഡ് എന്നീ റയല്‍ താരങ്ങളും പരിക്കിനെ തുടര്‍ന്ന് പുറത്താണ്. താരങ്ങളുടെ പരിക്ക് റയലിന് ഇന്ന് കനത്ത തിരിച്ചടിയാവും. ബാഴ്‌സാ നിരയ്ക്ക് പരിക്ക് സാരമായി ബാധിക്കില്ല. പ്രമുഖ താരങ്ങളായ ഫിലിപ്പെ കുട്ടീഞ്ഞോ, ജെറാഡ് പിക്വെ എന്നിവര്‍ ടീമിനൊപ്പമില്ല. എന്നാല്‍ ഇരുവരുടെയും അസാന്നിധ്യത്തിലും ബാഴ്‌സ മികച്ച ഫോമിലാണ്. സീസണിന്റെ തുടക്കത്തില്‍ തന്നെ പുറത്തായ ടീനേജ് താരം അന്‍സുഫാത്തിക്കും ഇന്നത്തെ എല്‍ക്ലാസ്സിക്കോയില്‍ മുഖ കാണിക്കാനാവില്ല.