സൗമ്യ ഗുഗുലോത്തും ജോത്യ ചൗഹാനും ഡൈനാമോ സെഗറിബില്
ഇരുവരും ഡൈനാമോ സെഗറിബിന്റെ ആദ്യ വിദേശതാരങ്ങളാണ്.
മുംബൈ: ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ താരങ്ങളായ സൗമ്യാ ഗുഗുലോത്തും ജോത്യ ചൗഹാനും ക്രൊയേഷ്യന്‍ ക്ലബ്ബിലേക്ക്. ഒരു വര്‍ഷത്തെ കരാറില്‍ ക്രൊയേഷ്യയിലെ പ്രശ്സ്തമായ ഡൈനാമോ സെഗറിബ് എഫ്സിയിലേക്കാണ് താരങ്ങളുടെ ചേക്കേറല്‍. ഇരുവരും ഗോകുലം കേരളാ താരങ്ങളാണ്. കഴിഞ്ഞ സീസണില്‍ ഇരുവരും വനിതാ ലീഗ് കിരീടം നേടിയിരുന്നു. മുന്‍ കെന്േ്രക എഫ് സി ക്യാപ്റ്റനാണ് സൗമ്യാ ഗുഗുലോത്ത്. നേരത്തെ ഇരുതാരങ്ങളും ട്രയല്‍സിനായി ക്രൊയേഷ്യയിലെത്തിയിരുന്നു.ഇരുവരുടെയും മികച്ച പ്രകടനത്തെ തുടര്‍ന്നാണ് ക്ലബ്ബ് താരങ്ങളെ സ്വന്തമാക്കിയത്. ഇരുവരും ഡൈനാമോ സെഗറിബിന്റെ ആദ്യ വിദേശതാരങ്ങളാണ്. സെഗറിബിന്റെ പുരുഷ ടീം യുവേഫാ ചാംപ്യന്‍സ് ലീഗില്‍ കളിക്കുന്നുണ്ട്.