ഐഎസ്എല്ലിലേക്ക് ചുവപ്പ് ചെകുത്താന്‍മാര്‍ വരുന്നു; ഈസ്റ്റ് ബംഗാള്‍ അടിമുടി മാറും
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് വന്‍ സൈനിങുകളൊന്നും നടത്താന്‍ ഈസ്റ്റ് ബംഗാളിന് ആയിരുന്നില്ല.
കൊല്‍ക്കത്ത: ഈസ്റ്റ് ബംഗാളിനെ ചുവപ്പിക്കാന്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എത്തുന്നു. ഐഎസ്എല്‍ ക്ലബ്ബായ ഈസ്റ്റ്ബംഗാളിനെ സ്വന്തമാക്കാനാണ് യുനൈറ്റഡിന്റെ തീരുമാനം. ഇതിനായുള്ള ചര്‍ച്ചകള്‍ തുടരുന്നതായി ക്ലബ്ബിന്റെ ഉടമ കൂടിയായ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു. വരുന്ന 10-12 ദിവസത്തിനുള്ളില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് തീരുമാനം ഉണ്ടാവുമെന്ന് ഗാംഗുലി അറിയിച്ചു. ക്ലബ്ബിന്റെ ഉടമകളായിട്ടാണ് യുനൈറ്റഡ് എത്തുക. ഇന്ത്യയിലെ ഏറ്റവും ചരിത്ര പ്രാധാന്യമുള്ള ക്ലബ്ബായ ഈസ്റ്റ് ബംഗാളിനെ സ്വന്തമാക്കാന്‍ യുനൈറ്റഡ് ഒരു വര്‍ഷത്തിനടുത്തായി ശ്രമിക്കുന്നു. ഐഎസ്എല്ലില്‍ കഴിഞ്ഞ സീസണില്‍ മോശം ഫോമിലുള്ള ഈസ്റ്റ് ബംഗാളിനെ യുനൈറ്റഡ് സ്വന്തമാക്കുന്നതിലൂടെ അടിമുടി മാറുമെന്നുറപ്പാണ്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് വന്‍ സൈനിങുകളൊന്നും നടത്താന്‍ ഈസ്റ്റ് ബംഗാളിന് ആയിരുന്നില്ല.