സ്‌പെയിനില്‍ ഈ വര്‍ഷം ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ഇനി അടച്ചിട്ട സ്‌റ്റേഡിയത്തില്‍
മാഡ്രിഡ്: സ്‌പെയിനിലെ എല്ലാ സ്‌പോര്‍ട്‌സ് മല്‍സരങ്ങളും ഇനി അടച്ചിട്ട സ്‌റ്റേഡിയത്തില്‍. കൊറോണ വൈറസ് ബാധ സ്‌പെയിനില്‍ കുറയാത്ത സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഈ സീസണിലെ ശേഷിക്കുന്ന എല്ലാ മല്‍സരങ്ങളും ആളില്ലാത്ത സ്‌റ്റേഡിയത്തിലാണ് നടക്കുക. സമ്മറില്‍ ഫുട്‌ബോള്‍ സീസണ്‍ അവസാനിച്ചാലും ഈ വര്‍ഷം മുഴുവന്‍ മല്‍സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയത്തിലായിരിക്കും നടക്കുകയെന്ന് മാഡ്രിഡ് മേയര്‍ ജോസെ ലൂയിസ് മാര്‍ട്ടിനെസ് അറിയിച്ചു.
2020 മുഴുവന്‍ സ്‌പെയിനിലെ സ്ഥിതി ഇതായിരിക്കും. വൈറസ് ബാധയില്‍ നിന്ന് മോചനം നേടാന്‍ ഇത്തരം ക്രമീകരണങ്ങള്‍ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബാഴ്‌സലോണയുടെ സ്‌റ്റേഡിയമായ ക്യാപ് നൗവില്‍ ഈ വര്‍ഷം ആരെയും പ്രവേശിപ്പിക്കില്ലെന്നും മല്‍സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയത്തിലായിരിക്കുമെന്നും ബാഴ്‌സലോണ എഫ്‌സിയും അറിയിച്ചു. അതിനിടെ സ്പാനിഷ് ലീഗ് ക്ലബ്ബുകള്‍ക്ക് പരിശീലനം തുടരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ലാലിഗയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മെയ് ആദ്യവാരത്തോടെ ക്ലബ്ബുകള്‍ പരിശീലനം നടത്തും. ജൂണ്‍ ആറിന് മല്‍സരങ്ങള്‍ പുനരാരംഭിക്കും. മല്‍സരങ്ങള്‍ക്ക് മുമ്പ് മൂന്നുതവണ താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും കൊറോണ ടെസ്റ്റ് നടത്തും.