സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി
30 വര്‍ഷത്തിന് ശേഷം ആദ്യമായാണ് റയല്‍ മാഡ്രിഡിനെതിരേ കാഡിസ് വിജയിക്കുന്നത്.
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ രണ്ടാം ഡിവിഷനില്‍ നിന്നും പ്രൊമോഷന്‍ ലഭിച്ച കാഡിസ് എഫ് സിയോട് പരാജയപ്പെട്ട് റയല്‍ മാഡ്രിഡ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചാംപ്യന്‍മാരുടെ തോല്‍വി. 16ാം മിനിറ്റില്‍ ആന്റണി ലൊസാനോയാണ് കാഡിസിന്റെ വിജയഗോള്‍ നേടിയത്. 30 വര്‍ഷത്തിന് ശേഷം ആദ്യമായാണ് റയല്‍ മാഡ്രിഡിനെതിരേ കാഡിസ് വിജയിക്കുന്നത്. 14 വര്‍ഷത്തിന് ശേഷമാണ് കാഡിസിന് ഈ സീസണില്‍ സ്പാനിഷ് ലീഗിലേക്ക് പ്രവേശനം ലഭിച്ചത്. മല്‍സരത്തില്‍ റയല്‍ ചില ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. അഞ്ച് മല്‍സരങ്ങള്‍ കളിച്ച റയല്‍ ലീഗില്‍ ഒന്നാമതും ആറ് മല്‍സരങ്ങള്‍ കളിച്ച കാഡിസ് ഗ്രൂപ്പില്‍ രണ്ടാമതുമാണ്. ഇരുവര്‍ക്കും 10 പോയിന്റാണുള്ളത്. ഗോള്‍ ശരാശരിയിലാണ് റയലിന്റെ ഒന്നാം സ്ഥാനം.
സെല്‍റ്റാ വിഗോയ്‌ക്കെതിരായ മല്‍സരത്തിലൂടെ അത്‌ലറ്റിക്കോ മാഡ്രിഡ് വീണ്ടും വിജയപാതിയില്‍ തിരിച്ചെത്തി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മാഡ്രിഡിന്റെ ജയം. ആദ്യ ഗോള്‍ ലൂയിസ് സുവാരസിന്റെ വകയായിരുന്നു. രണ്ടാം ഗോള്‍ കരാസ്‌കോയുടെ വകയാണ്. അതിനിടെ സൂപ്പര്‍ താരം ഡിഗോ കോസ്റ്റയ്ക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതാണെന്നും നിരവധി ആഴ്ച കോസ്റ്റ പുറത്തിരിക്കേണ്ടി വരുമെന്നും അത്‌ലറ്റിക്കോ മാഡ്രിഡ് ഫിസിയോ വ്യക്തമാക്കി. ജയത്തോടെ മാഡ്രിഡ് നാലാം സ്ഥാനത്തെത്തി. മറ്റൊരു മല്‍സരത്തില്‍ സെവിയ്യയെ ഒരു ഗോളിന് തോല്‍പ്പിച്ച് ഗ്രനാഡ ലീഗില്‍ നിലഭദ്രമാക്കി. ജയത്തോടെ ഗ്രനാഡ മൂന്നാം സ്ഥാനത്തെത്തി.