സുനില്‍ ഛേത്രിക്ക് കൊവിഡ്

ഈ മാസം 15ന് ആരംഭിക്കുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാംപ് താരത്തിന് നഷ്ടമാവും

Update: 2021-03-11 18:32 GMT



ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തനിക്ക് കൊവിഡ് പോസിറ്റീവാണെന്ന് താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. തനിക്ക് ബുദ്ധിമുട്ടുകളൊന്നുമില്ലെന്നും ആരോഗ്യവാനായിരിക്കുന്നുവെന്നും ബെംഗളുരു എഫ് സിയുടെ താരം കൂടിയായ ഛേത്രി പറഞ്ഞു. എല്ലാവരും കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ മാസം 15ന് ആരംഭിക്കുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാംപ് താരത്തിന് നഷ്ടമാവും. ഇക്കഴിഞ്ഞ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളുരു എഫ് സി ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.




Tags:    

Similar News