ലോകകപ്പ് പ്ലേ ഓഫ്; റഷ്യക്കെതിരായ ബഹിഷ്‌കരണം തുടരുന്നു; പോളണ്ടിനൊപ്പം സ്വീഡനും

ടീമുകളുടെ തീരുമാനത്തിനെതിരേ ഫിഫ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Update: 2022-02-26 17:49 GMT


മോസ്‌കോ: മാര്‍ച്ചില്‍ ആരംഭിക്കുന്ന ലോകകപ്പ് പ്ലേ ഓഫ് മല്‍സരങ്ങളില്‍ റഷ്യക്കെതിരായ മല്‍സരങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഒരുങ്ങി പോളണ്ടും സ്വീഡനും. ഉക്രെയ്‌നെതിരേ റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് രാജ്യങ്ങളുടെ തീരുമാനം. പോളണ്ട് ഫുട്‌ബോള്‍ അസോസിയേഷനാണ് ആദ്യം ബഹിഷ്‌കരണം അറിയിച്ചത്. തുടര്‍ന്നാണ് സ്വീഡനും ഇതിന് പിന്തുണ നല്‍കിയത്. ചെക്ക് റിപ്പബ്ലിക്കും ഈ രാജ്യങ്ങളെ പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.


 യുദ്ധം തുടങ്ങിയത് മുതല്‍ മല്‍സരങ്ങള്‍ റഷ്യയില്‍ നിന്ന് മാറ്റാന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ചെക്ക് റിപ്പബ്ലിക്കിനെ സ്വീഡന്‍ പരാജയപ്പെടുത്തുകയും റഷ്യ പോളണ്ടിനെ പരാജയപ്പെടുത്തുകയും ചെയ്താലാണ് സ്വീഡന്‍-റഷ്യ മല്‍സരത്തിന് അരങ്ങൊരുക. എന്നാല്‍ പ്ലേ ഓഫ് ആദ്യ മല്‍സരം തന്നെ റഷ്യക്കെതിരേ കളിക്കില്ലെന്ന് പോളണ്ട് അറിയിക്കുകയായിരുന്നു.ടീമുകളുടെ തീരുമാനത്തിനെതിരേ ഫിഫ ഇതുവരെ പ്രതികരിച്ചിട്ടില്ല.




Tags:    

Similar News