മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഇന്ന് ചാംപ്യന്‍സ് ലീഗില്‍ അഗ്നിപരീക്ഷ

രാത്രി 12.30നാണ് മല്‍സരം. ഇന്ത്യയില്‍ മല്‍സരങ്ങള്‍ സോണി ടെന്‍ 2 എസ്ഡി ആന്റ് എച്ച് ഡിയില്‍ കാണാം.

Update: 2021-09-29 08:43 GMT


മാഞ്ചസ്റ്റര്‍: ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഇന്ന് ജീവന്‍മരണ പോരാട്ടം. ആദ്യമല്‍സരത്തില്‍ സ്വിസ് ക്ലബ്ബ് യങ് ബോയിസിനോട് 2-1ന്റെ തോല്‍വി നേരിട്ട യുനൈറ്റഡിന് ഇന്ന് വിയ്യാറയലിനെതിരായ പോരാട്ടം ജയിച്ചേ മതിയാവൂ. സ്പാനിഷ് ലീഗില്‍ വിയ്യാറയല്‍ മോശം ഫോമിലാണെങ്കിലും അറ്റ്‌ലാന്റയ്‌ക്കെതിരായ ചാംപ്യന്‍സ് ലീഗിലെ കഴിഞ്ഞ മല്‍സരത്തില്‍ അവര്‍ മികച്ച പോരാട്ടം കാഴ്ചവച്ചിരുന്നു. അറ്റ്‌ലാന്റയെ 2-2ന് സമനിലയില്‍ തളയ്ക്കാന്‍ അവര്‍ക്കായിരുന്നു.


യുനൈറ്റഡാവട്ടെ അവസാനം കളിച്ച നാല് മല്‍സരങ്ങളില്‍ മൂന്നിലും പരാജയം രുചിച്ചിരുന്നു. സൂപ്പര്‍ താരം റൊണാള്‍ഡോ ആദ്യ ഇലവനില്‍ ഇടം പിടിക്കുമെങ്കിലും പരിക്കിനെ തുടര്‍ന്ന് ലൂക്ക് ഷോ, ഹാരി മഗ്വയര്‍ എന്നിവരും സസ്‌പെന്‍ഷന്‍ കാരണം വാന്‍ ബിസാക്കും ടീമിനൊപ്പം ഉണ്ടാവില്ല. ബ്രൂണോ ഫെര്‍ണാണ്ടസ്, ലിംങ്കാര്‍ഡ് എന്നിവരാണ് റോണോയ്‌ക്കൊപ്പം യുനൈറ്റഡിന്റെ പ്രതീക്ഷ. ഓള്‍ഡ്ട്രാഫോഡില്‍ രാത്രി 12.30നാണ് മല്‍സരം. ഇന്ത്യയില്‍ മല്‍സരങ്ങള്‍ സോണി ടെന്‍ 2 എസ്ഡി ആന്റ് എച്ച് ഡിയില്‍ കാണാം. ഈ മല്‍സരത്തില്‍ കൂടി തോല്‍വി പിണഞ്ഞാല്‍ കോച്ച് സോള്‍ഷ്യറിന്റെ ഭാവി തുലാസിലാവും.




Tags:    

Similar News