ചാംപ്യന്‍സ് ലീഗ്; ബാഴ്‌സ പുറത്ത്; ഇന്ററും ബയേണും പ്രീക്വാര്‍ട്ടറില്‍
ഇതോടെ ബാഴ്‌സ ഈ സീസണില്‍ യൂറോപ്പാ ലീഗിലേക്ക് തരംതാഴ്ത്തപ്പെട്ടു.
ക്യാംപ് നൗ: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ നിന്ന് സ്പാനിഷ് പ്രമുഖരായ ബാഴ്‌സലോണ പുറത്തായി. ഇന്ന് നടന്ന മല്‍സരത്തില്‍ ബയേണ്‍ മ്യുണിക്കിനോട് എതിരില്ലാത്ത മൂന്ന് ഗോളിന്റെ തോല്‍വിയും വഴങ്ങിയാണ് കറ്റാലന്‍സ് പുറത്തായത്. ഗ്രൂപ്പ് സിയില്‍ നിന്ന് ബാഴ്‌സ നേരത്തെ പുറത്താവലിന്റെ വക്കിലായിരുന്നു. അവസാന പ്രതീക്ഷയായിരുന്നു ഈ മല്‍സരവും അവര്‍ കൈവിട്ടു. ഇതേ ഗ്രൂപ്പില്‍ ഇന്റര്‍ മിലാന്‍ എതിരില്ലാത്ത നാല് ഗോളിന്റെ ജയം വിക്ടോറിയാ പ്ലസെനെതിരേ നേടിയതോടെ ബാഴ്‌സയുടെ എല്ലാ പ്രതീക്ഷയും നഷ്ടമാവുകയായിരുന്നു. ഗ്രൂപ്പില്‍ നിന്ന് ബയേണും ഇന്ററും പ്രീക്വാര്‍ട്ടറില്‍ കടന്നു.
ബയേണിനായി സാദിയോ മാനെ, ചൗപ്പോ മോട്ടിങ്, പവാര്‍ഡ് എന്നിവര്‍ ഗോള്‍ നേടി. ഇന്ററിനായി ഡെസ്‌ക്കോ ഇരട്ട ഗോളും ലൂക്കാക്കു, മഖ്ഹിട്രയാന്‍ എന്നിവര്‍ ഓരോ ഗോളും നേടി. ഇതോടെ ബാഴ്‌സ ഈ സീസണില്‍ യൂറോപ്പാ ലീഗിലേക്ക് തരംതാഴ്ത്തപ്പെട്ടു.