ചാംപ്യന്‍സ് ലീഗ് ഡ്രോ; ഗ്രൂപ്പ് സി കടുപ്പം; സിറ്റിക്കും റയലിനും അനായാസം
പിഎസ്ജിയുടെ സ്ഥാനം യുവന്റസ്, ബെന്‍ഫിക്ക, മക്കാബി ഹെയ്ഫാ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എച്ചിലാണ്.
ഇസ്താംബൂള്‍: ചാംപ്യന്‍സ് ലീഗ് 2022-23 സീസണില്‍ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിനും റണ്ണേഴ്‌സ് അപ്പായ ലിവര്‍പൂളിനും ഗ്രൂപ്പ് ഘട്ടം എളുപ്പം. ഇന്ന് ഇസ്താംബൂളില്‍ നടന്ന ഡ്രോയിലാണ് ഗ്രൂപ്പുകള്‍ നിര്‍ണ്ണയിച്ചത്. ഗ്രൂപ്പ് എഫിലാണ് റയല്‍ മാഡ്രിഡ്. ആര്‍ ബി ലെപ്‌സിഗ്, ശക്തര്‍ ഡൊണറ്റ്‌സക്ക്, സെല്‍റ്റിക്ക് എന്നിവരാണ് റയലിന്റെ എതിരാളികള്‍. ലിവര്‍പൂള്‍ ഗ്രൂപ്പ് എയിലാണ്. അയാകസ്, നപ്പോളി റേയ്‌ഞ്ചേഴ്‌സ് എന്നിവരാണ് ഗ്രൂപ്പ് എയിലെ മറ്റ് ടീമുകള്‍.
ഗ്രൂപ്പ് സിയാണ് മരണഗ്രൂപ്പ്. ബയേണ്‍ മ്യുണിക്ക്, ബാഴ്‌സലോണ, ഇന്റര്‍മിലാന്‍, വിക്ടോറിയാ പ്ലസെന്‍ എന്നിവരാണ് സിയിലുള്ളത്. മല്‍സരങ്ങള്‍ സെപത്ംബര്‍ ആറ് മുതല്‍ തുടരും. പിഎസ്ജിയുടെ സ്ഥാനം യുവന്റസ്, ബെന്‍ഫിക്ക, മക്കാബി ഹെയ്ഫാ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എച്ചിലാണ്.
Bring it on! 👊#UCL || #UCLdraw pic.twitter.com/z9IBs4zdUA
— UEFA Champions League (@ChampionsLeague) August 25, 2022