നീണ്ട ഇടവേളയ്ക്ക് ശേഷം ഉക്രെയ്‌നില്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് തുടക്കം

ഇരുടീമും ഉക്രെയ്ന്‍ വില്‍ വിന്‍ എന്നെഴുതിയ ജെഴ്‌സിയണിഞ്ഞാണ് കളിച്ചത്.

Update: 2022-08-24 05:49 GMT

കെയ്വവ്: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച ഉക്രെയ്‌നിലെ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് വീണ്ടും തുടക്കമായി. ആറ് മാസത്തിന് ശേഷമാണ് രാജ്യത്ത് ഫുട്‌ബോള്‍ മല്‍സരം ആരംഭിക്കുന്നത്. ഉക്രെയ്ന്‍ പ്രീമിയര്‍ ലീഗിനാണ് തുടക്കമായത്. ആദ്യ മല്‍സരത്തില്‍ ശക്തര്‍ ഡൊണറ്റ്‌സ്‌ക് മെറ്റാലിസ്റ്റിനെ നേരിട്ടു. മല്‍സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. കാണികള്‍ക്ക് പ്രവേശനം നല്‍കാതെ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മല്‍സരം നടന്നത്. മല്‍സരത്തിന് മുമ്പ് റഷ്യന്‍ അധിനിവേശത്തില്‍ മരണപ്പെട്ടവര്‍ക്കായി താരങ്ങള്‍ മൗനപ്രാര്‍ത്ഥന നടത്തി. ഇരുടീമും ഉക്രെയ്ന്‍ വില്‍ വിന്‍ എന്നെഴുതിയ ജെഴ്‌സിയണിഞ്ഞാണ് കളിച്ചത്.




Tags:    

Similar News