ജര്‍മ്മന്‍ ഇതിഹാസം ഉവ് സീലര്‍ അന്തരിച്ചു

ബ്രസീലിയന്‍ ഇതിഹാസം പെലെയെ മറികടന്നായിരുന്നു സീലറുടെ നേട്ടം.

Update: 2022-07-22 05:08 GMT


ബെര്‍ലിന്‍: ജര്‍മ്മനിയുടെ ഇതിഹാസം ഫുട്‌ബോള്‍ താരം ഉവ് സീലര്‍ (85) അന്തരിച്ചു. വാര്‍ദ്ധക്യസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരണം. വെസ്റ്റ്ജര്‍മ്മനിക്കായി നാല് ലോകകപ്പില്‍ കളിച്ച താരം രാജ്യത്തിനായി 72 മല്‍സരങ്ങളില്‍ നിന്നും 43 ഗോളുകള്‍ നേടിയിട്ടുണ്ട്. 1954-1972 കാലഘട്ടത്തിലാണ് താരം കളിച്ചത്. 580 മല്‍സരങ്ങളില്‍ നിന്ന് ഹാംബര്‍ഗിനായി 490 ഗോളുകള്‍ താരം നേടിയിട്ടുണ്ട്. ഹാംബര്‍ഗിന്റെ എക്കാലത്തെയും മികച്ച ടോപ്‌സ്‌കോറര്‍ ആണ്.



ബുണ്ടസാ ലീഗിലെ ആദ്യ ടോപ് സ്‌കോറര്‍ പട്ടവും സീലറുടെ പേരിലാണ്. 40 മല്‍സരത്തില്‍ സീലര്‍ ജര്‍മ്മനിയെ നയിച്ചിട്ടുണ്ട്. നാല് ലോകകപ്പിലും സ്‌കോര്‍ ചെയ്ത ആദ്യ താരമെന്ന റെക്കോഡും സീലര്‍ സ്വന്തമാക്കിയിട്ടുണ്ട്. ബ്രസീലിയന്‍ ഇതിഹാസം പെലെയെ മറികടന്നായിരുന്നു സീലറുടെ നേട്ടം. പെലെയും സീലറും നാല് ലോകകപ്പില്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്.



 




Tags:    

Similar News