ചാംപ്യന്‍സ് ലീഗ്; ഗ്രൂപ്പ് ഡിയുടെ പ്രീക്വാര്‍ട്ടര്‍ നിര്‍ണ്ണയം അവസാന മല്‍സരത്തില്‍
അവസാന ദിവസം ജയിക്കുന്ന രണ്ട് ടീമുകള്‍ ഗ്രൂപ്പ് ഡിയില്‍ നിന്ന് അവസാന 16ല്‍ ഇടം നേടും.
ലിസ്ബണ്‍: ചാംപ്യന്‍സ് ലീഗില്‍ ടോട്ടന്‍ഹാമിനെ 1-1ന് സമനിലയില്‍ കുരുക്കി സ്‌പോര്‍ട്ടിങ് ലിസ്ബണ്‍. ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ഫ്രാങ്ക്ഫര്‍ട്ട് മാര്‍സിലെയെ 2-1ന് പരാജയപ്പെടുത്തി. ഗ്രൂപ്പില്‍ ടോട്ടന്‍ഹാമിനെ എട്ടും സ്‌പോര്‍ട്ടിങ്, ഫ്രാങ്ക്ഫര്‍ട്ട് എന്നിവര്‍ക്ക് ഏഴ് വീതം പോയിന്റുമാണുള്ളത്. നാലാം സ്ഥാനത്തുള്ള മാര്‍സിലെയ്ക്ക് ആറ് പോയിന്റാണുള്ളത്. അവസാന മല്‍സരത്തില്‍ ടോട്ടന്‍ഹാം മാര്‍സിലെയെയും ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്ടിങിനെയും നേരിടും. ഈ മല്‍സരങ്ങള്‍ക്ക് ശേഷമേ പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിക്കുന്ന ടീമുകളെ നിര്‍ണ്ണിയിക്കൂ.അവസാന ദിവസം ജയിക്കുന്ന രണ്ട് ടീമുകള്‍ ഗ്രൂപ്പ് ഡിയില്‍ നിന്ന് അവസാന 16ല്‍ ഇടം നേടും.