ലോകകപ്പ് യോഗ്യത; ബെല്‍ജിയത്തെ സമനിലയില്‍ പിടിച്ച് വെയ്ല്‍സ് പ്ലേ ഓഫിലേക്ക്

ഗ്രൂപ്പ് ഡിയില്‍ നടന്ന മല്‍സരത്തില്‍ ഫ്രാന്‍സ് ഫിന്‍ലാന്റിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.

Update: 2021-11-17 04:11 GMT


കാര്‍ഡിഫ് സിറ്റി: ലോക ഒന്നാം നമ്പര്‍ ടീം ബെല്‍ജിയത്തെ സമനിലയില്‍ പിടിച്ച് വെയ്ല്‍സ്. ഗ്രൂപ്പ് ഇയില്‍ നടന്ന മല്‍സരത്തില്‍ നേരത്തെ യോഗ്യത നേടിയ ബെല്‍ജിയത്തെ 1-1 സമനിലയിലാണ് വെയ്ല്‍സ് കുരുക്കിയത്. കെവിന്‍ ഡി ബ്രൂണിയാണ് ബെല്‍ജിയത്തിനായി സ്‌കോര്‍ ചെയ്തത്. സമനിലയോടെ വെയ്ല്‍സിന്റെ ലോകകപ്പ് പ്രതീക്ഷ നിലനിന്നു. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അവര്‍ക്ക് യോഗ്യത നേടണമെങ്കില്‍ പ്ലേ ഓഫ് കളിക്കണം.


ഗ്രൂപ്പ് ഡിയില്‍ നടന്ന മല്‍സരത്തില്‍ ഫ്രാന്‍സ് ഫിന്‍ലാന്റിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.കരീം ബെന്‍സിമയും കിലിയന്‍ എംബാപ്പെയുമാണ് ഫ്രാന്‍സിന്റെ സ്‌കോറര്‍മാര്‍. ഫ്രാന്‍സ് നേരത്തെ യോഗ്യത ഉറപ്പിച്ചിരുന്നു. തോല്‍വിയോടെ ഫിന്‍ലന്റ് പുറത്തായി. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ബോസ്‌നിയയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി ഉക്രെയ്ന്‍ പ്ലേ ഓഫിന് യോഗ്യത നേടി.




Tags:    

Similar News