സാനെയെ ജര്‍മ്മനിയിലെത്തിക്കാന്‍ ബയേണ്‍ ഇറങ്ങുന്നു
നിലവില്‍ 40 മില്ല്യണ്‍ യൂറോയാണ് സാനെയ്ക്ക് വിലയിട്ടത്. കഴിഞ്ഞ തവണ 100 മില്ല്യണ്‍ യൂറോയായിരുന്ന സാനെയുടെ വില.
ബെര്‍ലിന്‍: ലെറോയ് സാനെയെ വീണ്ടും സ്വന്തം രാജ്യത്തേക്ക് തിരികെ കൊണ്ടുവരാന്‍ ബയേണ്‍ മ്യൂണിക്ക്. ജര്‍മ്മന്‍ താരമായ സാനെ നിലവില്‍ മാഞ്ച്‌സറ്റര്‍ സിറ്റിയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. നേരത്തെ 2016ല്‍ ഷാല്‍ക്കെയില്‍ നിന്നാണ് താരം സിറ്റിയില്‍ എത്തിയത്.
നിലവില്‍ 40 മില്ല്യണ്‍ യൂറോയാണ് സാനെയ്ക്ക് വിലയിട്ടത്. കഴിഞ്ഞ തവണ 100 മില്ല്യണ്‍ യൂറോയായിരുന്ന സാനെയുടെ വില. സിറ്റിയ്‌ക്കൊപ്പം മികച്ച പ്രകടനം നടത്തുന്ന സാനെയെ ഏത് വിധേനെയും ജര്‍മ്മനിയിലെത്തിക്കാനാണ് ബയേണിന്റെ ശ്രമം. ബയേണ്‍ കോച്ച് ഹാന്‍സി ഫഌക്ക് സാനെയുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ താരം കരാറിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അഞ്ച് വര്‍ഷത്തേക്കുള്ള കരാറിനാണ് ബയേണ്‍ ശ്രമിക്കുന്നത്. സിറ്റിക്കൊപ്പം പ്രീമിയര്‍ ലീഗ്, കാര്‍ബോ കപ്പ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട്. അതിനിടെ ലിവര്‍പൂളും താരത്തിനായി ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്. സാനെയുടെ പ്രകടനത്തിന് ലിവര്‍പൂളാണ് ഫിറ്റെന്ന് കോച്ച് ജൂര്‍ഗാന്‍ ക്ലോപ്പ് വ്യക്തമാക്കിയിരുന്നു.