ആഴ്‌സണലിനെതിരായ ജയം; ബേറ്റിനിത് ചരിത്ര നിമിഷം

1-0 നാണ് ഇംഗ്ലീഷ് ക്ലബ്ബായ ആഴ്‌സണലിനെ ബേറ്റ് തോല്‍പ്പിച്ചത്. 45ാം മിനിറ്റിലാണ് ഡ്രാഗണ്‍ ബേറ്റിന്റെ വിജയഗോള്‍ നേടിയത്. ബെലാറസ് ലീഗ് അവസാനിച്ച് രണ്ടുമാസം പിന്നിട്ടിരുന്നു.

Update: 2019-02-15 06:16 GMT

ലണ്ടന്‍: ബെലാറസ് ലീഗിലെ ചെറിയ ക്ലബ്ബായ ബേറ്റ് ബോറിസോവിന് ആഴ്‌സണലിനെതിരായ യൂറോപാ ലീഗിലെ ജയം ചരിത്രമൂഹുര്‍ത്തമായിരുന്നു. 1-0 നാണ് ഇംഗ്ലീഷ് ക്ലബ്ബായ ആഴ്‌സണലിനെ ബേറ്റ് തോല്‍പ്പിച്ചത്. 45ാം മിനിറ്റിലാണ് ഡ്രാഗണ്‍ ബേറ്റിന്റെ വിജയഗോള്‍ നേടിയത്. ബെലാറസ് ലീഗ് അവസാനിച്ച് രണ്ടുമാസം പിന്നിട്ടിരുന്നു. മറ്റൊരു പരിശീലന മല്‍സരം പോലും കളിക്കാതെയാണ് ടീം ആഴ്‌സണലിനെ നേരിട്ട് വിജയിച്ചത്. യുറോപ്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ബേറ്റിന്റെ ആദ്യവിജയമാണിത്.

ആഴ്‌സണലിനെതിരേയാണ് ഈ വിജയമെന്നത് ഏറെ പ്രത്യേകതയുമുളവാക്കുന്നു. പണംകൊണ്ട് നീരാടുന്ന ക്ലബ്ബുകളാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേത്. ബേറ്റ് ടീമിന്റെ മൊത്തം വരുമാനം വെറും രണ്ടുലക്ഷം യൂറോ ആണ്. ആഴ്‌സണല്‍ താരം മെസൂത് ഓസിലിന് ഒരാഴ്ച ലഭിക്കുന്ന വരുമാനം മൂന്നുലക്ഷം യൂറോയ്ക്ക് മുകളില്‍ വരും. ക്ലബ്ബിന് വേണ്ടി ഇതുവരെ ചെലവഴിച്ചതാവട്ടെ 11 മില്യന്‍ തുകയും. സാമ്പത്തികമായി ഏറെ പിന്നിലായതിനാല്‍ മികച്ച കോച്ചിങ്ങുപോലുമില്ലാതെയാണ് ബേറ്റ് ക്ലബ് ആഴ്‌സണലിനെതിരേ ചരിത്രവിജയം നേടിയത്. യൂറോപാ ലീഗിലെ അവസാന 32 ടീമുകള്‍ക്കായുള്ള പോരാട്ടമാണ് നടക്കുന്നത്.







Tags:    

Similar News