കണ്ണൂര്‍: രണ്ടു ദിവസങ്ങളിലായി കണ്ണൂര്‍ പയ്യാമ്പലത്ത് പ്രത്യേകം തയ്യാറാക്കിയ ഫഌഡ്‌ലൈറ്റ് കോര്‍ട്ടില്‍ നടന്ന ബീച്ച് വോളിക്ക് ഉജ്ജ്വല സമാപനം. വാശിയേറിയ ഫൈനല്‍ മല്‍സരത്തില്‍ പുരുഷ വിഭാഗത്തില്‍ ആതിഥേയരായ കണ്ണൂരിനെ പരാജയപ്പെടുത്തി കോഴിക്കോടും വനിതാ വിഭാഗത്തില്‍ വയനാടിനെ പരാജയപ്പെടുത്തി തിരുവനന്തപുരവും ജേതാക്കളായി. പുരുഷ വിഭാഗത്തില്‍ തൃശൂരും വനിതാവിഭാഗത്തില്‍ എറണാകുളവും മൂന്നാം സ്ഥാനം നേടി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 50000, 30000, 20000 എന്നിങ്ങനെയാണ് സമ്മാനത്തുക. സമാപന സമ്മേളനത്തില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒ കെ വിനീഷ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ കെ പവിത്രന്‍ അധ്യക്ഷത വഹിച്ചു. ഡോ. പി പി ബിനീഷ്, വി കെ സനോജ്, എന്‍ ധീരജ് കുമാര്‍, എം എ നിക്കോളാസ് സംസാരിച്ചു.