ഫ്രാന്‍സിന് തിരിച്ചടി; ക്രിസ്റ്റോഫര്‍ എന്‍കുങ്കു പുറത്ത്; പരിക്ക് വില്ലനാവുന്ന നാലാമത്തെ താരം
പോഗ്‌ബെ, എന്‍ഗോളോ കാന്റെ, പ്രിസനല്‍ കിംബാപ്പെ എന്നിവരും പരിക്കിനെ തുടര്‍ന്ന് ഫ്രഞ്ച് സ്‌ക്വാഡില്‍ നിന്നും പുറത്തായിരുന്നു.
റിയാദ്: ലോകകപ്പിനിറങ്ങുന്ന നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സിന് കനത്ത തിരിച്ചടി. ഫ്രഞ്ച് ഫോര്‍വേഡ് ക്രിസ്‌റ്റോഫര്‍ എന്‍കുങ്കു പരിക്കേറ്റ് പുറത്തായി. പരിശീലനത്തിനിടെയാണ് 25 കാരനായ ആര്‍ ബി ലെപ്‌സിഗ് താരത്തിന് പരിക്കേറ്റത്. സാരമുള്ള പരിക്കാണെന്നും താരം ലോകകപ്പില്‍ കളിക്കില്ലെന്നും ടീം അറിയിച്ചു. 15 മല്‍സരങ്ങളില്‍ നിന്നും ലെപ്‌സിഗിനായി 12 ഗോളുമായി താരം ബുണ്ടസാ ലീഗിലെ ടോപ് സ്‌കോറര്‍ ആണ്. സൂപ്പര്‍ താരങ്ങളായ പോള്‍ പോഗ്‌ബെ, എന്‍ഗോളോ കാന്റെ, പ്രിസനല്‍ കിംബാപ്പെ എന്നിവരും പരിക്കിനെ തുടര്‍ന്ന് ഫ്രഞ്ച് സ്‌ക്വാഡില്‍ നിന്നും പുറത്തായിരുന്നു. റയല്‍ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ എഡ്വാര്‍ഡോ കാമവിംഗയ്‌ക്കൊപ്പം മികച്ച പെയറായാണ് ഇത്തവണ എന്‍കുങ്കുവിനെ കോച്ച് കണ്ടത്. സൂപ്പര്‍ താരങ്ങളുടെ പരിക്ക് ഫ്രാന്‍സിന്റെ പ്രകടനങ്ങളെ കാര്യമായി ബാധിക്കുമെന്നുറപ്പാണ്.