ലോകകപ്പ് യോഗ്യത; കാനറിസ് റിട്ടേണ്‍സ്; ലാറ്റിന്‍ അമേരിക്കയില്‍ രണ്ടാമത്; രക്ഷകനായി വിനീഷ്യസ്

സാവോപോളോ; 2026 ലോകകപ്പ് യോഗ്യാത മല്‍സരത്തില്‍ വിജയവഴിയില്‍ തിരിച്ചെത്തി ബ്രസീല്‍. ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ കൊളംബിയക്കെതിരേ 2-1ന്റെ ജയമാണ് കാനറികള്‍ നേടിയത്. ജയത്തോടെ പോയിന്റ് നിലയില്‍ ബ്രസീല്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ഇഞ്ചുറി ടൈമില്‍ വിനീഷ്യസ് ജൂനിയര്‍ നേടിയ ഗോളാണ് ബ്രസീലിന് തുണയായത്. നേരത്തെ ആറാം മിനിറ്റില്‍ ബാഴ്‌സാ താരം റഫീന പെനാല്‍റ്റിയിലൂടെ ബ്രസീലിനെ മുന്നിലെത്തിച്ചിരുന്നു.

കൊളംബിയയുടെ ലിവര്‍പൂള്‍ താരം ലൂയിസ് ഡയസ് 41ാം മിനിറ്റില്‍ സമനില പിടിച്ചു. മല്‍സരം സമനിലയില്‍ അവസാനിക്കുമെന്ന നിലയിലാണ് റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം വിനീഷ്യസ് ഇഞ്ചുറി ടൈമില്‍ മഞ്ഞപ്പടയുടെ വലകുലിക്കിയത്. റഫീനയുടെ അസിസ്റ്റില്‍ നിന്നാണ് ഗോള്‍. ഇരുടീമും മികച്ച കളിപുറത്തെടുത്തെങ്കിലും കൂടുതല്‍ മുന്നിട്ട് നിന്നത് ബ്രസീല്‍ ആയിരുന്നു.തോല്‍വിയോടെ പോയിന്റ് നിലയില്‍ കൊളംബിയ ആറാം സ്ഥാനത്തേക്ക് വീണു. ബ്രസീലിന്റെ അടുത്ത മല്‍സരം ഒന്നാം സ്ഥാനത്തുള്ള അര്‍ജന്റീനയ്‌ക്കെതിരെയാണ്.