ചിലിക്ക് ലോകകപ്പ് യോഗ്യത വേണം; നാളെ ബ്രസീലിനെതിരേ; ഉറുഗ്വെയ്ക്കും നിര്‍ണ്ണായകം
എല്ലാ മല്‍സരങ്ങളും നാളെ പുലര്‍ച്ചെ അഞ്ച് മണിക്ക് ആരംഭിക്കും.
സാവോപോളോ: ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് ഖത്തറിലേക്ക് ലോകകപ്പിനായി വരുന്ന രണ്ട് ടീമുകളെ അറിയാനുള്ള ആദ്യ മല്‍സരങ്ങള്‍ ഇന്ന് നടക്കും. നേരത്തെ യോഗ്യത നേടിയ ബ്രസീലിന്റെ എതിരാളി ചിലിയാണ്. ചിലി ആറാം സ്ഥാനത്താണ്. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ബ്രസീലിനായി നെയ്മര്‍ ഇന്നിറങ്ങും.
മറ്റൊരു മല്‍സരത്തില്‍ കൊളംബിയ ബൊളീവിയയുമായി കൊമ്പുകോര്‍ക്കും. പരാഗ്വെയുടെ എതിരാളി ഇക്വഡോറാണ്. ഇക്വഡോര്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തും പരാഗ്വെ ഒമ്പതാം സ്ഥാനത്തുമാണ്. ഇന്ന് ജയിച്ചാല്‍ ഇക്വഡോറിന് യോഗ്യത ഉറപ്പിക്കാം. മറ്റൊരു മല്‍സരത്തില്‍ നാലാം സ്ഥാനത്തുള്ള ഉറുഗ്വെ അഞ്ചാം സ്ഥാനത്തുള്ള പെറുവുമായി ഏറ്റുമുട്ടും. ഗ്രൂപ്പിലെ ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് യോഗ്യത. രണ്ടാം സ്ഥാനത്തുള്ള അര്‍ജന്റീനയും യോഗ്യത ഉറപ്പിച്ചതാണ്. എല്ലാ മല്‍സരങ്ങളും നാളെ പുലര്‍ച്ചെ അഞ്ച് മണിക്ക് ആരംഭിക്കും.