ധനികനായ ഫുട്‌ബോള്‍ താരം; മെസ്സിയെയും റോണോയെയും വീഴ്ത്തി എംബാപ്പെ ഒന്നില്‍

ഈ സീസണില്‍ എംബാപ്പെ 128 മില്ല്യണ്‍ ഡോളറാണ് പ്രതിഫലയിനത്തില്‍ സ്വന്തമാക്കുക.

Update: 2022-10-07 18:14 GMT


പാരിസ്: ലോക ഫുട്‌ബോളിലെ ഏറ്റവും ധനികനായ ഫുട്‌ബോള്‍ താരമെന്ന പദവി ഫ്രാന്‍സിന്റെ പിഎസ്ജി താരം കിലിയന്‍ എംബാപ്പെയ്ക്ക് സ്വന്തം. ലോക ഫുട്‌ബോളിലെ ഒന്നാം നമ്പര്‍ താരങ്ങളായ പിഎസ്ജിയുടെ ലയണല്‍ മെസ്സിയെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും പിന്തള്ളിയാണ് എംബാപ്പെയുടെ നേട്ടം. ഫോബ്‌സ് മാസികയുടെ സമ്പന്നരുടെ പട്ടികയിലാണ് എംബാപ്പെ ഒന്നാമതെത്തിയത്. നിലവില്‍ ലോക ഫുട്‌ബോളില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരമാണ് എംബാപ്പെ. ഫോര്‍ബ്‌സ് മാസികയുടെ റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ആദ്യമായാണ് മെസ്സിയോ റൊണാള്‍ഡോയോ അല്ലാതെ മറ്റൊരു കളിക്കാരന്‍ ഈ സ്ഥാനത്തെത്തുന്നത്.

 

ഈ സീസണില്‍ എംബാപ്പെ 128 മില്ല്യണ്‍ ഡോളറാണ് പ്രതിഫലയിനത്തില്‍ സ്വന്തമാക്കുക.പട്ടികയില്‍ മെസ്സി രണ്ടാം സ്ഥാനത്തും (120 മില്ല്യണ്‍ ഡോളര്‍), റൊണാള്‍ഡോ (100 മില്ല്യണ്‍ ഡോളര്‍) മൂന്നാം സ്ഥാനത്തും, നെയ്മര്‍ (87 മില്ല്യണ്‍ ഡോളര്‍ നാലാം സ്ഥാനത്തുമാണ്.




Tags:    

Similar News