500ാം ക്ലബ്ബ് കരിയര്‍ ഗോളുമായി സാള്‍ട്ടണ്‍ ഇബ്രാഹിമോവിച്ച്

സ്വീഡന് വേണ്ടി 62 ഗോളുകള്‍ താരം നേടിയിട്ടുണ്ട്.

Update: 2021-02-07 18:38 GMT


ടൂറിന്‍: ക്ലബ്ബ് കരിയറില്‍ 500 ഗോളുകളുമായി സ്വീഡിഷ് താരം സാള്‍ട്ടണ്‍ ഇബ്രാഹിമോവിച്ച്. ഇറ്റാലിയന്‍ സീരി എയില്‍ ഇന്ന് ക്രോട്ടണെതിരായ മല്‍സരത്തിലാണ് എ സി മിലാന്‍ താരമായ സാള്‍ട്ടണ്‍ 500 ഗോളുകളെന്ന നേട്ടത്തിലെത്തിയത്. ഇന്ന് താരം ഇരട്ട ഗോളുകളാണ് നേടിയത്. ക്രോട്ടണെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ച് മിലാന്‍ ഒന്നാം സ്ഥാനത്തെ ലീഡ് വര്‍ദ്ധിപ്പിച്ചു. 39 കാരനായ സാള്‍ട്ടണ്‍ന്റെ ആദ്യ ഗോള്‍ 1999ല്‍ സ്വീഡിഷ് ക്ലബ്ബ് മാല്‍മോയ്ക്ക് വേണ്ടിയായിരുന്നു. അയാകസ്, യുവന്റസ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, പിഎസ്ജി, ബാഴ്‌സലോണ, ഇന്റര്‍മിലാന്‍, ലാ ഗ്യാലക്‌സി, എ സി മിലാന്‍ എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയാണ് സാള്‍ട്ടണ്‍ ഗോള്‍ നേട്ടങ്ങള്‍.

സ്വീഡന് വേണ്ടി 62 ഗോളുകള്‍ താരം നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിലാണ് ലാ ഗ്യാലക്‌സിയില്‍ നിന്നും സാള്‍ട്ടണ്‍ എ സി മിലാനില്‍ എത്തുന്നത്. ഈ സീസണിലെ മിലാന്റെ തുടര്‍ച്ചയായ ഒന്നാം സ്ഥാനത്ത് ലീഡിന് പിന്നില്‍ സാള്‍ട്ടണ്‍ന്റെ മാന്ത്രിക ബൂട്ടുകളാണ്. മെസ്സി, റൊണാള്‍ഡോ എന്നിവരുടെ സമകാലികനായ സാള്‍ട്ടണ് ഫുട്‌ബോള്‍ ലോകത്ത് പലപ്പോഴും തടസ്സമായത് നീണ്ട കാലത്തെ പരിക്കുകളായിരുന്നു. നിരവധി സീസണുകള്‍ താരത്തിന് നഷ്ടമായിരുന്നു. ലോകഫുട്‌ബോളില്‍ ഇന്ന് കളിക്കുന്നവരില്‍ ക്ലബ്ബ് കരിയറില്‍ 500 ഗോള്‍ പിന്നിട്ടവര്‍ ഈ മൂന്ന് താരങ്ങളുമാണ്.

ഈ സീസണില്‍ എ സി മിലാനായി 11 മല്‍സരങ്ങളില്‍ നിന്നും താരം 14 ഗോളുകളാണ് നേടിയിരിക്കുന്നത്.


Tags:    

Similar News