എംഎല്‍എസില്‍ തോല്‍വി; സാള്‍ട്ടണ്‍ ഇബ്രാഹിമോവിക്ക് ക്ലബ്ബ് വിട്ടേക്കും

ലോസ് ആഞ്ചലസ് എഫ് സിയോട് 5-3ന് തോറ്റാണ് ലാ ഗ്യാലക്‌സി പുറത്തായത്. സ്വീഡന്‍ താരം സാള്‍ട്ടണ്‍ ഇബ്രാഹിമോവിക്കിലൂടെ അമേരിക്കയില്‍ പ്രശ്‌സതി നേടിയ ക്ലബ്ബാണ് ലാ ഗ്യാലക്‌സി.

Update: 2019-10-25 12:45 GMT

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍നിന്ന് ലാ ഗ്യാലക്‌സി പുറത്ത്. ലോസ് ആഞ്ചലസ് എഫ് സിയോട് 5-3ന് തോറ്റാണ് ലാ ഗ്യാലക്‌സി പുറത്തായത്. സ്വീഡന്‍ താരം സാള്‍ട്ടണ്‍ ഇബ്രാഹിമോവിക്കിലൂടെ അമേരിക്കയില്‍ പ്രശ്‌സതി നേടിയ ക്ലബ്ബാണ് ലാ ഗ്യാലക്‌സി. എംഎല്‍സിന്റെ സെമിയിലാണ് ഗ്യാലക്‌സി പുറത്തായത്. ക്ലബ്ബിലെ പ്രശസ്ത താരമായ സാള്‍ട്ടണ്‍ന്റെ കരാര്‍ ഈ ഡിസംബറില്‍ അവസാനിക്കാനിരിക്കെയാണ് വന്‍തോല്‍വി ക്ലബ്ബ് നേരിട്ടത്. തോല്‍വിയെ തുടര്‍ന്ന് താരം ക്ലബ്ബില്‍ തുടരില്ലെന്നും പുതിയ റിപോര്‍ട്ടുകളുണ്ട്.

അതിനിടെ, തോല്‍വിയെത്തുടര്‍ന്ന് രോഷംകൊണ്ട ആരാധകന് നേരെ മോശമായ തരത്തില്‍ പ്രകടനം നടത്തിയതും വിവാദമായിട്ടുണ്ട്. നേരത്തെ തന്നെ ഈവര്‍ഷം അമേരിക്ക വിട്ടേക്കുമെന്ന് സാള്‍ട്ടണ്‍ വ്യക്തമാക്കിയിരുന്നു. അമേരിക്ക വിട്ട് യൂറോപ്പിലേക്ക് താന്‍ തിരിച്ചെത്തുമെന്നും അടുത്തിടെ താരം അറിയിച്ചിരുന്നു. ലാ ഗ്യാലക്‌സി എന്ന ക്ലബ്ബ് ലോകത്ത് അറിയപ്പെടുന്നത് തന്റെ പേരിലാണെന്നും താന്‍ ഗ്യാലക്‌സി വിട്ടാല്‍ ക്ലബ്ബിനെ ആരുമറിയില്ലെന്നും മല്‍സരശേഷം സാള്‍ട്ടണ്‍ വ്യക്തമാക്കി. മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരമായ സാള്‍ട്ടണ്‍ വ്യത്യസ്തശൈലിയില്‍ ഗോളടിക്കുന്ന ലോകത്തെ ചുരുക്കം പേരില്‍ ഒരാളാണ്.

Tags:    

Similar News