പാരിസ്: മുന്‍ ഫ്രഞ്ച് താരവും ആഴ്‌സനല്‍ മിഡ്ഫീല്‍ഡറുമായ അബോ ദിആബി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ഫ്രാന്‍സിനുവേണ്ടി രണ്ടു വര്‍ഷമായി കളിക്കാറില്ല. 2006 മുതല്‍ 2015 വരെ ആഴ്‌സനലിനായി കളിച്ചിരുന്നു. ഫ്രാന്‍സിനു വേണ്ടി വെറും 16 മല്‍സരങ്ങളാണ് 32കാരനായ ദിആബി കളിച്ചത്. 14 വര്‍ഷത്തിനിടെ വെറും 200 മല്‍സരങ്ങള്‍ മാത്രമാണ് ദിആബി കളിച്ചത്. ആഴ്‌സനല്‍ രണ്ടു തവണ എഫ്എ കപ്പ് നേടിയപ്പോഴും ദിആബി ടീമില്‍ അംഗമായിരുന്നു. 2010 ലോകകപ്പിലും ഫ്രാന്‍സിനുവേണ്ടി കളിച്ചു. തുടര്‍ച്ചയായ പരിക്കുകള്‍ കാരണമാണ് താന്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതെന്ന് താരം പറഞ്ഞു. നിലവില്‍ ഫ്രഞ്ച് ക്ലബ്ബായ മാര്‍സിലേയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. 2016ലാണ് ക്ലബ്ബിലെത്തിയത്. പരിക്കുകള്‍ മൂലം ശാരീരികമായി ക്ഷീണിതനാണെന്നും ഫുട്‌ബോള്‍ തുടരാന്‍ കഴിയില്ലെന്നും ദിആബി വ്യക്തമാക്കി.