ലോകത്തെ മികച്ച 100 കായിക താരങ്ങള്‍; ആദ്യ പത്തില്‍ കോഹ്‌ലി

കഴിഞ്ഞ വര്‍ഷം കോഹ്‌ലി 11ാം സ്ഥാനത്തായിരുന്നു. പോര്‍ച്ചുഗീസ് താരവും യുവന്റസ് സ്റ്റാര്‍ സട്രൈക്കറുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.

Update: 2019-03-14 13:00 GMT

ബ്രിസ്‌റ്റോള്‍: ലോകത്തെ മികച്ച 100 കായിക താരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും. ഇഎസ്പിഎന്‍ പുറത്തിറക്കിയ പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഏഴാം സ്ഥാനത്താണ്. ആദ്യ പത്തിലെ ഏക ഇന്ത്യന്‍ താരവും കോഹ്‌ലിയാണ്. കഴിഞ്ഞ വര്‍ഷം കോഹ്‌ലി 11ാം സ്ഥാനത്തായിരുന്നു. പോര്‍ച്ചുഗീസ് താരവും യുവന്റസ് സ്റ്റാര്‍ സട്രൈക്കറുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.

ബാസ്‌കറ്റ് ബോള്‍ താരം ലെബറോണ്‍ ജെയിംസ് രണ്ടാമതെത്തിയപ്പോള്‍ ബാഴ്‌സലോണ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സി മൂന്നാമതാണ്. പട്ടികയില്‍ ഇടം നേടിയ ഇന്ത്യയിലെ എട്ട് പുരുഷ കായിക താരങ്ങളും ക്രിക്കറ്റില്‍ നിന്നുള്ളവരാണ്. മഹേന്ദ്ര സിങ് ധോണി(13), യുവരാജ് സിങ്(18), സുരേഷ് റെയ്‌ന(22), രവിചന്ദ്രന്‍ അശ്വിന്‍(42), രോഹിത് ശര്‍മ(46), ഹര്‍ഭജന്‍ സിങ്(74), ശിഖര്‍ ധവാന്‍(94) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ താരങ്ങള്‍.

സെര്‍ച്ച് സ്‌കോര്‍, അംഗീകാരം, സാമൂഹ്യ മാധ്യമങ്ങളിലെ സ്വീകാര്യത എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. സെറീനാ വില്യംസ്(17), മരിയാ ഷറപ്പോവ(37), സാനിയ മിര്‍സ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ വനിതകള്‍. 

Tags:    

Similar News