റൊണാള്‍ഡോയോട് അങ്കം കുറിക്കാന്‍ മെസ്സി ഇറ്റിലിയിലേക്കോ? വമ്പന്‍ ഓഫറുമായി ഇന്റര്‍
രണ്ട് വര്‍ഷം മുമ്പ് ഇറ്റലിയിലെത്തിയ റൊണാള്‍ഡോയേക്കാള്‍ പ്രതിഫലം നല്‍കാമെന്നാണ് ഇന്ററിന്റെ വാഗ്ദാനം
ടൂറിന്‍: സ്പാനിഷ് ലീഗ് വിട്ട് ഇറ്റാലിയന്‍ ലീഗിലേക്ക് വന്ന് കരുത്ത് തെളിയിക്കാന്‍ ഒരു വര്‍ഷം മുമ്പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മെസ്സിയെ വെല്ലുവിളിച്ചിരുന്നു. ഈ സീസണില്‍ മെസ്സി ആ വെല്ലുവിളി ഏറ്റെടുത്തേക്കാവുന്ന റിപോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇറ്റാലിയന്‍ സീരി എയിലെ രണ്ടാം സ്ഥാനക്കാരായ ഇന്റര്‍മിലാനാണ് വമ്പന്‍ ഓഫറുമായി മെസ്സിയെ സമീപിച്ചത്.
രണ്ട് വര്‍ഷം മുമ്പ് ഇറ്റലിയിലെത്തിയ റൊണാള്‍ഡോയേക്കാള്‍ പ്രതിഫലം നല്‍കാമെന്നാണ് ഇന്ററിന്റെ വാഗ്ദാനം. ഫുട്‌ബോള്‍ കരിയറിന് തുടക്കം ഇട്ടതുമുതല്‍ മെസ്സി ബാഴ്‌സയിലാണ് കളിച്ചത്. വര്‍ഷങ്ങളായി കറ്റാലന്‍സിന് വേണ്ടി കളിക്കുന്ന മെസ്സി ഇറ്റലിയിലേക്ക് കൂടുമാറാവുന്ന റിപോര്‍ട്ടുകളാണ് യൂറോപ്പ്യന്‍ മാധ്യമങ്ങളില്‍ വരുന്നത്. നിലവില്‍ മെസ്സിയുടെ ബാഴ്‌സയുമായുള്ള കരാര്‍ അടുത്ത വര്‍ഷമാണ് അവസാനിക്കുക.
ഈ കരാര്‍ മെസ്സി ഇതുവരെ പുതുക്കാത്തതും ഒരു ചോദ്യചിഹ്നമാവുന്നു. മുമ്പ് മാഞ്ചസ്റ്റര്‍ സിറ്റിയും മെസ്സിയ്ക്കായി മുന്നോട്ട് വന്നിട്ട. ബാഴ്‌സയില്‍ കളി തുടങ്ങിയ മെസ്സി ബാഴ്‌സയില്‍ തന്നെ കളിയവസാനിപ്പിക്കുമെന്നാണ് ക്ലബ്ബ് പ്രസിഡന്റും പറയുന്നത്. എന്നാല്‍ പുതിയ കോച്ച് സെറ്റിയിന്‍ ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല.
കോച്ചുമായി മെസ്സി നല്ല ബന്ധമല്ല സൂക്ഷിക്കുന്നത്. പരസ്യമായി കോച്ചിനെതിരേ താരം രംഗത്ത് വന്നിരുന്നു. മുന്‍ ഇതിഹാസ താരം സാവിയെ കോച്ചായി ക്ലബ്ബിലേക്ക് കൊണ്ടുവരണമെന്ന് മെസ്സി ആവശ്യപ്പെട്ടിരുന്നു. കൂടാതെ മുന്‍ സഹതാരം നെയ്മറെ പിഎസ്ജിയില്‍ നിന്ന് ബാഴ്‌സയിലേക്ക് എത്തിക്കണമെന്നും മെസ്സി ആവശ്യപ്പെട്ടിരുന്നു. മെസ്സിയുടെ രണ്ട് ആവശ്യങ്ങളും ബാഴ്‌സ അംഗീകരിച്ചിട്ടില്ല.
കൂടാതെ കൊറോണ അതിരൂക്ഷമായ സമയത്ത് മാനേജ്‌മെന്റിനെതിരേ മെസ്സി രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. റൊണാള്‍ഡോയെ പിന്‍പറ്റി മെസ്സി കൂടി ഇറ്റലിയില്‍ എത്തിയാല്‍ ഇറ്റാലിയന്‍ ലീഗിന് ലോക ഫുട്‌ബോളില്‍ പ്രഥമ സ്ഥാനവും ലഭിക്കും. മെസ്സി അസൂരിപ്പടയുടെ നാട്ടിലേക്ക് വരുമ്പോള്‍ ലോക ഫുട്‌ബോളിലെ ചിരവൈരികളായ റൊണാള്‍ഡോയും മെസ്സിയും തമ്മിലുള്ള വമ്പന്‍ ഏറ്റുമുട്ടലുകള്‍ക്ക് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിക്കും.
റൊണാള്‍ഡോ യൂറോപ്പിലെ മൂന്ന് ലീഗുകളിലും കളിച്ച് മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. മെസ്സിയാവാട്ടെ സ്‌പെയിന്‍ വിട്ട് മറ്റൊരു ലീഗുകളിലേക്കും ഇന്നോളം ചേക്കേറിയിട്ടല്ല. ഒരു ഫുട്‌ബോള്‍ താരം എവിടെ ചെന്നാലും തന്റെ കഴിവ് പ്രകടിപ്പിക്കുമെന്നും മെസ്സി സ്‌പെയിനില്‍ മാത്രം അടങ്ങിനില്‍ക്കാതെ യൂറോപ്പിലെ മറ്റ് ലീഗുകളിലും കളിക്കണമെന്ന് കഴിഞ്ഞ വര്‍ഷമാണ് റൊണാള്‍ഡോ ആവശ്യപ്പെട്ടത്. എന്നാല്‍ മെസ്സിയോ ഇന്റര്‍മിലാന്‍ കോച്ചോ പുതിയ ട്രാന്‍സ്ഫറിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.