രാജ്യാന്തര ക്രിക്കറ്റ് മല്‍സരം നടത്തണം;കലൂര്‍ സ്റ്റേഡിയം തിരികെ ആവശ്യപ്പെട്ട് കെസിഎ ജിസിഡിഎയ്ക്ക് കത്ത് നല്‍കി

കലൂര്‍ രാജ്യാന്തര സ്റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷന് 30 വര്‍ഷത്തേയക്ക് ലീസിന് നല്‍കികൊണ്ട് എഗ്രിമെന്റുള്ളതാണെന്ന് കെസിഎ ജിസിഡിഎയ്ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.2014 ആഗസ്റ്റ് 30 ന് 30 വര്‍ഷത്തേയക്ക് സ്റ്റേഡിയം കെസിഎയ്ക്ക് വിട്ടു നല്‍കിക്കൊണ്ട് ജിസിഡിഎ എഗ്രിമെന്റ് വെച്ചിട്ടുണ്ട്.2014 ഒക്്‌ടോബര്‍ എട്ടിന് ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലാണ് കലൂര്‍ സ്‌റ്റേഡിയത്തില്‍ ഏറ്റവും ഒടുവിലായി രാജ്യാന്തര ക്രിക്കറ്റ് മല്‍സരം നടന്നത്.ഇതിനു ശേഷം ഫിഫ അണ്ടര്‍ 17 ലോകകപ്പ് മല്‍സരത്തിനായി സ്്‌റ്റേഡിയം ജിസിഡിഎയുടെ അഭ്യര്‍ഥന പ്രകാരം ഫിഫയക്ക് കൈമാറി.പിന്നീട് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പക്കലാണ് സ്റ്റേഡിയം.

Update: 2020-06-16 09:06 GMT

കൊച്ചി: രാജ്യാന്തര ക്രിക്കറ്റ് മല്‍സരം നടത്താന്‍ കലൂര്‍ സ്‌റ്റേഡിയം തിരികെ ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) സ്‌റ്റേഡിയത്തിന്റെ ഉടമസ്ഥരായ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോരിറ്റി(ജിസിഡിഎ)ക്ക് കത്ത് നല്‍കി.കലൂര്‍ രാജ്യാന്തര സ്റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷന് 30 വര്‍ഷത്തേയക്ക് ലീസിന് നല്‍കികൊണ്ട് എഗ്രിമെന്റുള്ളതാണെന്ന് കെസിഎ ജിസിഡിഎയ്ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.2011 ജനുവരി 24 നാണ് ജിസിഡിഎയും കെസിഎയും തമ്മില്‍ ആദ്യം കരാര്‍ വെച്ചത്. അഞ്ചു വര്‍ഷം സ്‌റ്റേഡിയം കെസിഎയക്ക് ലീസിന് നല്‍കിക്കൊണ്ടുള്ളതായിരുന്നു ആദ്യ എഗ്രിമെന്റ്. പിന്നീട് 2014 ആഗസ്റ്റ് 30 ന് 30 വര്‍ഷത്തേയക്ക് സ്റ്റേഡിയം കെസിഎയ്ക്ക് വിട്ടു നല്‍കിക്കൊണ്ട് ജിസിഡിഎ എഗ്രിമെന്റ് പുതുക്കിയിരുന്നു.

രാജ്യാന്തര ക്രിക്കറ്റ് മല്‍സരങ്ങള്‍ക്കായി കെസിഎ വന്‍തുക വിനിയോഗിച്ച് സ്‌റ്റേഡിയം നവീകരിക്കുകയും ചെയ്തിരുന്നു.പിന്നീട് ഐഎസ്എല്‍ അടക്കമുള്ള ഫുട്‌ബോള്‍ മല്‍സരവും നടത്തുന്നതിന് അനവദിച്ചു.2014 ഒക്്‌ടോബര്‍ എട്ടിന് ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലാണ് കലൂര്‍ സ്‌റ്റേഡിയത്തില്‍ ഏറ്റവും ഒടുവിലായി രാജ്യാന്തര ക്രിക്കറ്റ് മല്‍സരം നടന്നത്.തുടര്‍ന്ന് ഐഎസ്എല്‍ മല്‍സരവും നടന്നു.ഇതിനു ശേഷം ഫിഫ അണ്ടര്‍ 17 ലോകകപ്പ് മല്‍സരത്തിനായി സ്്‌റ്റേഡിയം ജിസിഡിഎയുടെ അഭ്യര്‍ഥന പ്രകാരം ഫിഫയക്ക് കൈമാറി.

ഫുട്‌ബോള്‍ മല്‍സരത്തിനായി ക്രിക്കറ്റിനായി നിര്‍മിച്ചിരുന്ന ടര്‍ഫ് ഫിഫ നീക്കം ചെയ്തു.പിന്നീട് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പക്കലാണ് സ്റ്റേഡിയം.കെസിഎയക്ക് സ്‌റ്റേഡിയം തിരികെ കൈമാറാന്‍ ഇതുവരെ തയാറായിട്ടില്ല.ഇതു മൂലം തങ്ങള്‍ക്ക് രാജ്യാന്തര ക്രിക്കറ്റ് മല്‍സരം സംഘടിപ്പിക്കാന്‍ കഴിയുന്നില്ലെന്നും കെസിഎ ജിസിഡിഎയക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.എഗ്രിമെന്റ് പ്രകാരം സ്റ്റേഡിയം തിരികെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ജിസിഡിഎയ്ക്ക് കത്ത് നല്‍കിയിരുന്നു.എന്നാല്‍ അനുകൂലമായ നടപടിയുണ്ടായിട്ടില്ല.അടിയന്തരമായി സ്റ്റേഡിയം തിരികെ ലഭ്യമാക്കാനുള്ള നടപടിയുണ്ടാകണമെന്നും കെസിഎ ജിസിഡിഎക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News