ലോക ടൂര്‍ ഫൈനല്‍സ് ബാഡ്മിന്റണ്‍ കിരീടം പി വി സിന്ധുവിന്

ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി സിന്ധു മാറി. ഈ സീസണിലെ സിന്ധുവിന്റെ ആദ്യ കിരീട നേട്ടം തന്ന ചരിത്രത്തില്‍ ഇടംനേടുന്നതായി.

Update: 2018-12-16 06:44 GMT

ഗ്വാങ്ഷു: ലോക ടൂര്‍ ഫൈനല്‍സ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യന്‍ താരം പി വി സിന്ധുവിന്. കലാശപ്പോരാട്ടത്തില്‍ രണ്ടാം സീഡായ ജപ്പാന്റെ നൊസോമി ഒകുഹാരെയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു ചരിത്രനേട്ടം സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി സിന്ധു മാറി. ഈ സീസണിലെ സിന്ധുവിന്റെ ആദ്യ കിരീട നേട്ടം തന്ന ചരിത്രത്തില്‍ ഇടംനേടുന്നതായി.

നേരത്തെ അഞ്ച് തവണയോളം സിന്ധു ഫൈനലുകളില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ ടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് 23കാരിയായ സിന്ധു സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. സ്‌കോര്‍ (21-19, 21-17). സെമിയില്‍ ജപ്പാന്‍ താരം തന്നെയായ യമാഗുച്ചിയെ തോല്‍പ്പിച്ചാണ് ഒകുഹാര ഫൈനലിലെത്തിയത്. ടൂര്‍ണമെന്റില്‍ നിലവിലെ റണ്ണറപ്പായിരുന്ന സിന്ധു സെമിഫൈനലില്‍ തായ് താരം റച്ചനോക്ക് ഇന്റനോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്. 

Tags:    

Similar News