ബാഡ്മിന്റണ്‍ സൂപ്പര്‍താരം ലിന്‍ ഡാന്‍ വിരമിച്ചു

മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ലിന്‍ അഞ്ച് തവണ ലോക ചാംപ്യനായിട്ടുണ്ട്.

Update: 2020-07-04 10:00 GMT

ബെയ്ജിങ്: ചൈനയുടെ ബാഡ്മിന്റണ്‍ സ്റ്റാര്‍ ലിന്‍ ഡാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ബെയ്ജിങ് ഒളിംപിക്‌സിലും ലണ്ടന്‍ ഗെയിംസിലും സ്വര്‍ണ്ണമെഡല്‍ നേടിയ താരം ബാഡ്മിന്റണ്‍ ലോകത്ത് നിറഞ്ഞു നിന്ന താരമാണ്. ഇതോടെ 36 കാരനായ ലിന്‍ ഡാന്‍ 2021ല്‍ നടക്കുന്ന ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കില്ല. തന്റെ പ്രധാന എതിരാളിയായിരുന്ന മലേസ്യന്‍ സൂപ്പര്‍ താരം ലീ ചോങ് വെ കഴിഞ്ഞ വര്‍ഷം വിരമിച്ചിരുന്നു. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ലിന്‍ അഞ്ച് തവണ ലോക ചാംപ്യനായിട്ടുണ്ട്. മൂന്നാം ഒളിംപിക് സ്വര്‍ണ്ണത്തിനായി പോരാടന്‍ താന്‍ ഇനിയില്ല. ശാരീരികമായി ക്ഷീണിതനാണെന്നും വിരമിക്കാന്‍ ഉചിതമായ സമയം ഇതാണെന്നും ലിന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു.

Tags:    

Similar News