സ്‌മൃതി മന്ദാനയ്ക്ക് വ​നി​താ​ ​ക്രി​ക്ക​റ്റ​ര്‍​ ​ഒ​ഫ് ​ദ​ ​ഇ​യ​ര്‍​ ​പുരസ്കാരം

ഏകദിനത്തിലെ കഴിഞ്ഞ വര്‍ഷത്തെ മികച്ച താരത്തിനുള്ള പുരസ്കാരവും സ്‌മൃതിയ്ക്കാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോള്‍ ഏകദിന റാങ്കിംഗില്‍ നാലാം സ്ഥാനത്താണ് സ്മൃതി.

Update: 2019-01-02 02:54 GMT

ദുബായ്: വനിതാ ക്രിക്കറ്റിലെ മികച്ച താരം ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാനയ്ക്ക് ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ വനിതാ ക്രിക്കറ്റര്‍ ഒഫ് ദ ഇയര്‍ പുരസ്കാരം (റേച്ചല്‍ ഹേഹോ ഫ്ലിന്റ് പുരസ്കാരം). ഏകദിനത്തിലെ കഴിഞ്ഞ വര്‍ഷത്തെ മികച്ച താരത്തിനുള്ള പുരസ്കാരവും സ്‌മൃതിയ്ക്കാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോള്‍ ഏകദിന റാങ്കിംഗില്‍ നാലാം സ്ഥാനത്താണ് സ്മൃതി.

2018ല്‍ സ്മൃതി കളിച്ച 12 ഏകദിനങ്ങളില്‍ നിന്ന് 669 റണ്‍സും 25 ട്വന്‍റി20 കളില്‍ നിന്നായി 622 റണ്‍സും ഇടംകൈ ബാറ്റ് ചെയ്യുന്ന സ്മൃതി നേടിയിട്ടുണ്ട്. 66.90 ആണ് സ്‌മൃതിയുടെ ബാറ്റിംഗ് ശരാശരി. 130.67 ആണ് ട്വന്‍റി20യില്‍ ബാറ്റിംഗ് ശരാശരി. ഐസിസിയുടെ മികച്ച താരത്തിനുള്ള പുരസ്കാരം നേടുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് സ്മൃതി. ലോക വനിതാ ട്വന്‍റി20 ടീമിന്‍റെ ക്യാപ്റ്റനായി ഇന്ത്യൻ ക്യാപ്റ്റൻ ഹെർമൻ പ്രീത് കൗർ തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്.


Tags:    

Similar News