ആസ്‌ത്രേലിയന്‍ ഓപണ്‍; കരോലിനയെ അട്ടിമറിച്ച് ഷറപ്പോവ

വനിതാ സിംഗിള്‍സില്‍ ഇന്ന് നടന്ന പോരാട്ടത്തില്‍ 64, 46, 63 എന്ന സെറ്റുകള്‍ക്കാണ് ഷറപ്പോവയുടെ വിജയം. ഷറപ്പോവ അടുത്ത റൗണ്ടില്‍ ആഷ്‌ലിഗ് ബാര്‍ടിയെ നേരിടും. 2017ല്‍ ഉത്തേജക വിവാദത്തില്‍ അകപ്പെട്ട റഷ്യന്‍ താരം വന്‍തിരിച്ചുവരവാണ് കഴിഞ്ഞ വര്‍ഷം നടത്തിയത്.

Update: 2019-01-18 10:34 GMT

സിഡ്‌നി: നിലവിലെ ചാംപ്യന്‍ ഡെന്‍മാര്‍ക്കിന്റെ കരോലിന വോസ്‌നിയാക്കി ആസ്‌ത്രേലിയന്‍ ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ തോല്‍പ്പിച്ച് മുന്‍ ലോക ഒന്നാം നമ്പര്‍ റഷ്യയുടെ മരിയാ ഷറപ്പോവ. വനിതാ സിംഗിള്‍സില്‍ ഇന്ന് നടന്ന പോരാട്ടത്തില്‍ 64, 46, 63 എന്ന സെറ്റുകള്‍ക്കാണ് ഷറപ്പോവയുടെ വിജയം. ഷറപ്പോവ അടുത്ത റൗണ്ടില്‍ ആഷ്‌ലിഗ് ബാര്‍ടിയെ നേരിടും. 2017ല്‍ ഉത്തേജക വിവാദത്തില്‍ അകപ്പെട്ട റഷ്യന്‍ താരം വന്‍തിരിച്ചുവരവാണ് കഴിഞ്ഞ വര്‍ഷം നടത്തിയത്. പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡററും അടുത്ത റൗണ്ടില്‍ പ്രവേശിച്ചു.

അമേരിക്കയുടെ ടെയ്‌ലര്‍ ഫ്രിറ്റസിനെയാണ് ഫെഡറര്‍ തോല്‍പിച്ചത്. സ്‌കോര്‍ 62, 75, 62. തന്റെ 21ാം ഗ്രാന്റ്സ്ലാം കിരീടത്തിനായുള്ള പോരാട്ടത്തിലെ അടുത്ത റൗണ്ടില്‍ ഫെഡറര്‍ ഗ്രീക്കിന്റെ സ്റ്റഫാനോസ് സിസിപ്പസിനെ നേരിടും. നിലവില്‍ ഫെഡറര്‍ ആറ് ആസ്‌ത്രേലിയന്‍ ഓപ്പണ്‍ നേടിയിട്ടുണ്ട്.

Tags:    

Similar News