ബോക്‌സിങില്‍ ലോക കിരീടം തേടി ഇന്ത്യയുടെ അമിത് പാംഘല്‍ ഇന്നിറങ്ങും

ലോക ചാംമ്പ്യന്‍ഷിപ്പിലെ 52 കിലോ വിഭാഗം ഫൈനലിലാണ് പാംഘല്‍ ഇറങ്ങുന്നത്. ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്തുന്ന, ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ് പാംഘല്‍.

Update: 2019-09-21 04:19 GMT

റഷ്യ: ലോക ബോക്‌സിങ് ചാംപ്യന്‍ പട്ടം ആദ്യമായി ഇന്ത്യയിലെത്തുമോ? അന്തിമ പോരാട്ടത്തിന് ഇന്ത്യയുടെ അമിത് പാംഘല്‍ ഇന്നിറങ്ങവേ കായിക ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ലോക ചാംമ്പ്യന്‍ഷിപ്പിലെ 52 കിലോ വിഭാഗം ഫൈനലിലാണ് പാംഘല്‍ ഇറങ്ങുന്നത്. ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്തുന്ന, ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ് പാംഘല്‍.

ഒളിംപിക് ചാമ്പ്യനായ ഉസ്ബക്ക് താരം ഷാക്കോ ബിദിന്‍ സൊയിറോവിനെയാണ് പാംഘല്‍ ഫൈനലില്‍ നേരിടുക. സ്വര്‍ണത്തില്‍ കുറഞ്ഞ ഒരു ലക്ഷ്യവുമില്ലെന്ന് പാംഘല്‍ ആത്മവിശ്വാസത്തോടെ പറയുന്നു.

ചാംപ്യന്‍ഷിപ്പില്‍ രണ്ടാം സീഡാണ് പാംഘല്‍. പാംഘലിന് മുന്‍പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ആര്‍ക്കും സെമി കടമ്പ കടക്കാനായിരുന്നില്ല. ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇതുവരെ ആറ് മെഡലുകളാണ് നേടാനായത്. ഈ വര്‍ഷം ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ 52 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയിരുന്നു അമിത് പാംഘല്‍. 

Tags:    

Similar News