ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം സുഭാഷ് ഭൗമിക്ക് അന്തരിച്ചു
1970 ല്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ടീമിലെ അംഗമായിരുന്നു.
കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം സുഭാഷ് ഭൗമിക്ക് (72) അന്തരിച്ചു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരവും പ്രശ്സതനായ പരിശീലകനുമാണ് ഭൗമിക്ക്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മാസങ്ങളോളമായി ചികില്‍സയിലായിരുന്നു.
1970 ല്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ടീമിലെ അംഗമായിരുന്നു. മികച്ച സ്ട്രൈക്കര്‍ ആയ ഭൗമിക്ക് മോഹന്‍ ബഗാന്, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ് സാള്‍ഗോക്കര്‍, ചര്‍ച്ചില്‍ ബ്രദേഴ്സ് എന്നീ ടീമുകള്‍ക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്. 1979ന് ശേഷം പരിശീലകന് എന്ന നിലയില്‍ പ്രശ്സ്തനായിരുന്നു. 2003ല്‍ ഈസ്റ്റ് ബംഗാളിനെ ആസിയാന്‍ കിരീടത്തിലേക്ക് നയിച്ചത് ഭൗമിക്കിന്റെ കോച്ചിങ് മികവായിരുന്നു.