ബി സാംപിളും പോസിറ്റീവ്; സുമിത്ത് മാലിക്കിന് വിലക്ക്; ഒളിംപിക്‌സ് നഷ്ടമാവും
ബി സാംപിളിന്റെ ഫലം ഇന്നാണ് പുറത്ത് വന്നത്.
ഡല്‍ഹി: ഉത്തേജക മരുന്ന്് പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ഗുസ്തി താരം സുമിത് മാലിക്കിന് വിലക്ക്.യുനൈറ്റഡ് വേള്‍ഡ് റെസ്ലിങാണ് താരത്തെ രണ്ട് വര്‍ഷത്തേക്ക് വിലക്കിയത് . ഇതോടെ ഉടന്‍ ആരംഭിക്കുന്ന ടോക്കിയോ ഒളിംപിക്‌സ് താരത്തിന് നഷ്ടമാവും. 28കാരനായ സുമിത്തിന്റെ എ സാംപിള്‍ ഒരു മാസം മുമ്പ് പോസിറ്റീവെന്ന് കണ്ടെത്തിയിരുന്നു. ബി സാംപിളിന്റെ ഫലം ഇന്നാണ് പുറത്ത് വന്നത്. ഇതോടെയാണ് താരത്തിന് വിലക്ക് വന്നത്.
കഴിഞ്ഞ മാസം ബള്‍ഗേരിയയില്‍ നടന്ന ലോക ഒളിംപിക് യോഗ്യത മല്‍സരത്തിനിടെയാണ് സുമിത്ത് ഉത്തേജക മരുന്ന പരിശോധനയില്‍ പരാജയപ്പെട്ടത്. തുടര്‍ന്ന് ഇന്ത്യ താല്‍ക്കാലികമായി സുമിത്തിനെ പുറത്താക്കിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് പരിക്കേറ്റ സുമിത്ത് ഏറെ നാള്‍ ചികില്‍സയിലായിരുന്നുവെന്നും ഈ സമയത്ത് താരം കഴിച്ച മരുന്നുകളാവാം പരിശോധനയില്‍ പരാജയപ്പെടാന്‍ കാരണമെന്നും റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അസിസ്റ്റന്റ് സെക്രട്ടറി വ്യക്തമാക്കി.