ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി; ശ്രീജേഷും മന്‍പ്രീതും ടീമിനൊപ്പം ചേരും
ഖേല്‍ രത്‌നാ പുരസ്‌കാരം സ്വീകരിക്കാന്‍ ഡല്‍ഹിയിലേക്ക് പോയ താരങ്ങളാണ് മന്‍പ്രീതും ശ്രീജേഷും.
ഡല്‍ഹി: ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്, ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് എന്നിവര്‍ അടുത്ത മാസം ധക്കയില്‍ ആരംഭിക്കുന്ന ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിന്റെ പരിശീലന ക്യാംപില്‍ പങ്കെടുക്കും. ഖേല്‍ രത്‌നാ പുരസ്‌കാരം സ്വീകരിക്കാന്‍ ഡല്‍ഹിയിലേക്ക് പോയ താരങ്ങളാണ് മന്‍പ്രീതും ശ്രീജേഷും. ഹര്‍മന്‍പ്രീത് സിങ്, ദില്‍പ്രീത് സിങ്, അമിത് റോഹിദാസ്, സുരേന്ദ്ര കുമാര്‍, നിലാകാന്താ ശര്‍മ്മ, സുമിത്, ഹാര്‍ദിക്ക് സിങ്, സിമ്രാന്‍ജിത്ത് സിങ്, ഗുര്‍ജന്ത് സിങ്, മന്‍ദീപ് സിങ്, ഷംഷേര്‍ സിങ്, ലലിത് കുമാര്‍ ഉപാധ്യ, വരുണ്‍ കുമാര്‍ എന്നീ അര്‍ജ്ജുനാ അവാര്‍ഡ് ജേതാക്കളും നാളെ ടീമിനൊപ്പം ചേരും.