സ്വിസ് ഓപ്പണ്‍; സിന്ധു ഫൈനലില്‍; ശ്രീകാന്ത് പുറത്ത്

ഡബിള്‍സ് സെമിയില്‍ ഇന്ത്യയുടെ സാത്വിക് സായിരാജ് റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം പുറത്തായി.

Update: 2021-03-06 18:29 GMT


ബേര്‍ണ്‍: സ്വിസ് ഓപ്പണില്‍ ഇന്ത്യന്‍ പ്രതീക്ഷ പി വി സിന്ധു ഫൈനലില്‍ പ്രവേശിച്ചു. ഡെന്‍മാര്‍ക്കിന്റെ മിയ ബ്ലിച്ചിനെ 22-20, 21-10 സ്‌കോറുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചത്. ഫൈനലില്‍ സ്‌പെയിനിന്റെ കരോലിനാ മരിന്‍ ആണ് സിന്ധുവിന്റെ എതിരാളി. 2016ല്‍ റിയോ ഒളിംപിക്‌സിന്റെ തനിയാവര്‍ത്തനമാണ് ഫൈനല്‍. അന്ന് സിന്ധുവിനെ തോല്‍പ്പിച്ച് കരോലിനാ സ്വര്‍ണ്ണം നേടിയിരുന്നു.


പുരുഷ വിഭാഗം സെമി ഫൈനലില്‍ കിഡംബി ശ്രീകാന്ത് തോറ്റ് പുറത്തായി.ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സെ 21-13, 21-19 സ്‌കോറിനാണ് ശ്രീകാന്തിനെ വീഴ്ത്തിയത്.


പുരുഷ വിഭാഗം ഡബിള്‍സ് സെമിയില്‍ ഇന്ത്യയുടെ സാത്വിക് സായിരാജ് റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം പുറത്തായി. ഡെന്‍മാര്‍ക്ക് സഖ്യമായ ആസ്ട്രുപ്-സ്‌കാറപ്പ് എന്നിവരാണ് ഇന്ത്യന്‍ സഖ്യത്തെ 10-21, 17-21 സ്‌കോറുകള്‍ക്ക് വീഴ്ത്തിയത്.




Tags:    

Similar News