മുംബൈ: കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേതാവ് പി വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ കളിക്കില്ല.താരത്തിന്റെ കാലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് മല്‍സരത്തില്‍ നിന്ന് പിന്‍മാറിയത്. ഈ മാസം 21നാണ് ചാംപ്യന്‍ഷിപ്പ് തുടങ്ങുന്നത്. 2019 ലോക ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ സിന്ധു രണ്ട് തവണ വെള്ളിയും ഒരു തവണ വെങ്കലവും നേടിയിരുന്നു.