വിരമിക്കല്‍ ട്വീറ്റുമായി സിന്ധു; ട്വീറ്റിലെ സത്യം ഇതാണ്
ഞാന്‍ വിരമിക്കുന്നു.ഡെന്‍മാര്‍ക്ക് ഓപ്പണാണ് അവസാനത്തെ ടൂര്‍ണ്ണമെന്റ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരത്തിന്റെ വിരമിക്കല്‍ ട്വീറ്റിന്റെ ഞെട്ടിലിലാണ് ആരാധകര്‍. ഞാന്‍ വിരമിക്കുന്നു.ഡെന്‍മാര്‍ക്ക് ഓപ്പണാണ് അവസാനത്തെ ടൂര്‍ണ്ണമെന്റ് ഇതാണ് സിന്ധു ഇന്ന് ട്വീറ്റ് ചെയ്തത്. ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയുമായിരുന്നു. വിരമിക്കലിനെതിരേ ആരാധകരും കമന്റുമായി രംഗത്ത് വന്നു. സോഷ്യല്‍ മീഡിയ മാത്രമല്ല . പല മാധ്യമങ്ങള്‍ ഈ വാര്‍ത്ത കൊടുത്തു. എന്നാല്‍ ട്വീറ്റിന്റെ സത്യാവസ്ഥ അറിയണമെങ്കില്‍ ട്വീറ്റ് മുഴുവന്‍ വായിക്കണമെന്ന് മാത്രം.
കൊറോണയെക്കുറിച്ചുള്ള അനുഭവങ്ങളും നിര്‍ദ്ദേശങ്ങളുമാണ് താരത്തിന്റെ ട്വീറ്റിന് ആധാരം. എന്റെ ചിന്തകളെ വൃത്തിയാക്കി കൊണ്ടുവരണമെന്നുള്ള ആഗ്രഹത്തിലാണ് ഞാന്‍. എന്നാല്‍ അത് തനിക്ക് ബുദ്ധിമുട്ട് ഉളവാക്കുന്നു. എന്റെ ട്വീറ്റില്‍ നിങ്ങള്‍ക്ക് ഞെട്ടലോ ആശയകുഴപ്പമോ ഉണ്ടായേക്കാം. എന്നാല്‍ ട്വീറ്റ് മുഴുവന്‍ വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് അത് തിരിച്ചറിയാന്‍ കഴിയും. എന്റെ തീരുമാനങ്ങളെ നിങ്ങള്‍ പിന്തുണയ്ക്കുമെന്ന് കരുതുന്നു. എന്റെ എതിരാളിയെ നേരിടാന്‍ ഞാന്‍ കഠിനപ്രയ്തനം നടത്താറുണ്ട്.എന്നാല്‍ ഈ വൈറസിനെ എങ്ങിനെ നേരിടാം എന്ന ചിന്തയിലാണ് ഞാന്‍. ഡെന്‍മാര്‍ക്ക് ഓപ്പണില്‍ നിന്നും പിന്‍വാങ്ങിയത് അതില്‍ അവസാനത്തേതാണ് . വൈറസിനോടുള്ള മുന്‍കരുതല്‍ കാരണമാണ് താന്‍ പിന്‍വാങ്ങിയത്. എനി അത്തരത്തിലൂള്ള ഒരു പിന്‍മാറ്റം ഉണ്ടാവില്ല. നിരവധി പേരുടെ ദുരന്ത വാര്‍ത്തകളാണ് ഈ കാലത്ത് കേള്‍ക്കുന്നത്. മികച്ച പരിശീലനത്തിലൂടെ ഇനി കൊറോണയെയും കളത്തിലെ എതിരാളിയെയും തോല്‍പ്പിക്കാം.ഈ സമയത്ത് ജാഗ്രതയോടെ ഇരിക്കണം. അലംഭാവം അരുത്. മുന്നറിയിപ്പുകള്‍ കൈക്കൊള്ളണമെന്നും കളിക്കളത്തിലേക്ക് പൂര്‍വ്വാധികം ശക്തമായി തിരിച്ചു വരുമെന്നും സിന്ധു ട്വീറ്റില്‍ വ്യക്തമാക്കുന്നു. കൊറോണയെ തുടര്‍ന്ന്് ഡെന്‍മാര്‍ക്ക് ഓപ്പണില്‍ നിന്നും താരം നേരത്തെ പിന്‍മാറിയിരുന്നു. ഡെന്‍മാര്‍ക്ക് ഓപ്പണ്‍ അവസാനത്തേതാണെന്ന വരികളാണ് ആരാധകര്‍ക്ക് ഞെട്ടലും മാധ്യമങ്ങള്‍ക്ക് കണ്‍ഫ്യൂഷനും ഉണ്ടാക്കിയത്.