ഇന്ത്യന്‍ വനിതാ ഹോക്കി ടീമിലെ ഏഴ് പേര്‍ക്ക് കൊവിഡ്
ബാംഗ്ലൂരിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ പരിശീലനത്തിനിടെയാണ് താരങ്ങള്‍ക്ക് രോഗം പിടിപ്പെട്ടത്.
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണീ റാംപാല്‍ അടക്കം ഏഴ് താരങ്ങള്‍ക്കും രണ്ട് സപോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ബാംഗ്ലൂരിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ പരിശീലനത്തിനിടെയാണ് താരങ്ങള്‍ക്ക് രോഗം പിടിപ്പെട്ടത്. ടീമംഗങ്ങളായ സവിതാ പൂനിയാ, ഷര്‍മ്മിളാ ദേവി, രജനി, നവജോത് കൗര്‍, നവനീത് കൗര്‍, സുശീല എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ടോക്കിയോ ഒളിംപിക്സിന് മുന്നോടിയായുള്ള 25 അംഗങ്ങളുടെ ക്യാപ് ആണ് ബാംഗ്ലൂരില്‍ നടന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങള്‍ക്ക് കൊവിഡ് പോസ്റ്റീവാമെന്നും റിപ്പോര്‍ട്ടുണ്ട്.