കൊവിഡ് വ്യാപനം രൂക്ഷം; സായ് 67 പരിശീലന കേന്ദ്രങ്ങള്‍ അടച്ചു
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഇതിനോടകം നിരവധി ടൂര്‍ണ്ണമെന്റുകള്‍ മാറ്റിവച്ചിരുന്നു.
മുംബൈ: രാജ്യത്ത് ഇന്ന് റെക്കോഡ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്) 67 പരിശീലന കേന്ദ്രങ്ങള്‍ അടച്ചു പൂട്ടുന്നതായി അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഇതിനോടകം നിരവധി ടൂര്‍ണ്ണമെന്റുകള്‍ മാറ്റിവച്ചിരുന്നു. സംസ്ഥാന സര്‍ക്കാരുകളും നിരവധി സ്‌പോര്‍ട്‌സ് ഇവന്റുകള്‍ ഉപേക്ഷിച്ചു. ഇതേ തുടര്‍ന്നാണ് സായ് തീരുമാനം പ്രഖ്യാപിച്ചത്. സായ് പരിശീലന കേന്ദ്രങ്ങളില്‍ ഇതിനോടകം നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എന്നാല്‍ ശക്തമായ കൊവിഡ് പ്രോട്ടോകോളുകള്‍ പാലിച്ച് പരിശീലനം തുടരുകയായിരുന്നു. എന്നാല്‍ രാജ്യം മുഴുവന്‍ നിയന്ത്രണങ്ങള്‍ വരുന്ന സാഹചര്യത്തില്‍ സായിയും കേന്ദ്രങ്ങള്‍ പൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു.