ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലെങ്കില്‍ രാജ്യം വിട്ടുപോവാന്‍ ആരാധകനോട് കോഹ്‌ലി; ട്രോളി സോഷ്യല്‍ മീഡിയ

Update: 2018-11-08 10:09 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ഇഷ്ടമല്ലെന്ന് തുറന്നു പറഞ്ഞ ക്രിക്കറ്റ് ആരാധകന് വിരാട് കോഹ്‌ലി കൊടുത്ത മറുപടി വിവാദമാവുന്നു. ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലെങ്കില്‍ ഇന്ത്യ വിട്ട് പോകൂ എന്ന മോശം മറുപടിയാണ് കോഹ് ലി നല്‍കിയത്.

കോഹ്‌ലിയുടെ ബാറ്റിങ്ങില്‍ പ്രത്യേകതകളില്ലെന്നും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരേക്കാള്‍ ഓസ്‌ട്രേലിയയുടേയും ഇംഗ്ലണ്ടിന്റേയും ബാറ്റ്‌സ്മാന്‍മാരുടെ കളിയാണ് താന്‍ ആസ്വദിക്കാറുള്ളതെന്ന ക്രിക്കറ്റ് ആരാധകന്റെ തുറന്നുപറച്ചിലിനെ അസഹിഷ്ണുതയോടെയാണ് ഇന്ത്യയുടെ മുന്‍ നായകന്‍ എതിരേറ്റത്.

വിരാട് കോഹ്‌ലിക്ക് എല്ലാവരും അമിതപ്രാധാന്യം കൊടുക്കുകയാണ്. അദ്ദേഹത്തിന്റെ ബാറ്റിങ്ങില്‍ ഒരു പ്രത്യേകതയുമില്ല. ഇന്ത്യന്‍ താരങ്ങളേക്കാള്‍ ഇംഗ്ലണ്ടിന്റേയും ഓസ്‌ട്രേലിയയുടേയും താരങ്ങളുടെ ബാറ്റിങ്ങാണ് ഞാന്‍ ആസ്വദിക്കാറുള്ളത്' എന്നായിരുന്നു ആരാധകന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്.

മറുപടിയായി. 'നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ടവനാണെന്ന് ഞാന്‍ കരുതുന്നില്ല, ഇന്ത്യയില്‍ നിന്ന് പോയി വേറെ എവിടേയെങ്കിലും ജീവിക്കു. നിങ്ങളുടെ രാജ്യത്ത് ജീവിച്ച് മറ്റു രാജ്യങ്ങളിലെ കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നതിനോട് താല്‍പര്യമില്ലെന്നായിരുന്നു കോഹ്‌ലിയുടെ മറുപടി. കോഹ്‌ലിയുടെ പ്രതികരണം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് താരത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഇന്ത്യന്‍ ടെന്നീസ് താരങ്ങളേക്കാള്‍ റോജര്‍ ഫെഡററെ ഇഷ്ടപ്പെടുന്ന കോലി അങ്ങനെയെങ്കില്‍ ഇന്ത്യ വിട്ടുപോകേണ്ടേ എന്നാണ് ഒരു ആരാധകന്‍ കോഹ്ലിയോട് മറുപടിയായി ചോദിച്ചത്.




Tags:    

Similar News