വിരമിക്കല്‍ സൂചന നല്‍കി മെസ്സി; നേടാന്‍ ഇനിയൊന്നുമില്ല
നിലവില്‍ പിഎസ്ജിയുമായുള്ള കരാര്‍ ഈ വര്‍ഷം അവസാനിക്കും.
പാരിസ്: അര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസ്സി വിരമിക്കാനൊരുങ്ങുന്നു. കഴിഞ്ഞ ദിവസം മെസ്സി മാധ്യമങ്ങളോട് ഷെയര്‍ ചെയ്ത ചില പ്രസ്താവനകളിലൂടെയാണ് താരത്തിന്റെ വിരമിക്കല്‍ അടുത്തുവെന്ന സൂചന ലഭിക്കുന്നത്. കരിയറില്‍ എല്ലാം നേടി. ദേശീയ ടീമിനൊപ്പം എല്ലാം കിരീടങ്ങളും നേടി. തന്റെ ഇപ്പോഴത്തെ ചിന്ത കരിയര്‍ ഏത് നിലയില്‍ അവസാനിപ്പിക്കണം എന്നതിനെ കുറിച്ചാണ്-മെസ്സി പറയുന്നു. ക്ലബ്ബ് തലങ്ങളിലെ എല്ലാ നേട്ടങ്ങള്‍ക്കും ശേഷം 2021ല്‍ കോപ്പാ അമേരിക്ക നേടി. ചിരകാല സ്വപ്‌നമായ ലോകകപ്പും സ്വന്തമാക്കി. ഇനി താന്‍ താന്‍ ചിന്തിക്കുന്നത് നല്ല നിലയില്‍ കരിയര്‍ അവസാനിപ്പിക്കാനാണ്. അത് എവിടെ എങ്ങിനെ എന്നതാണ് ഇപ്പോഴത്തെ ചിന്തയെന്നും മെസ്സി പറയുന്നു.
കരിയര്‍ ഇത്രയേറെ നേട്ടങ്ങള്‍ താന്‍ സ്വന്തമാക്കുമെന്ന് കരുതിയിരുന്നില്ല. കരിയറിന്റെ അവസാന കാലഘട്ടത്തിലൂടെയാണ് തന്റെ യാത്രയെന്നും മെസ്സി പറയുന്നു. ലോകകപ്പിന് ശേഷം പിഎസ്ജിയില്‍ തിരിച്ചെത്തിയ മെസ്സിയുടെ ഫോം മോശമാണ്. കോച്ച് ക്രിസ്റ്റഫര്‍ ഗ്ലാറ്റിയറും താരത്തിന്റെ പ്രകടനത്തില്‍ അസംതൃപ്തനാണ്.തന്റെ അവസാന ലോകകപ്പ് ഖത്തറില്‍ കളിച്ച മെസ്സി ദേശീയ ടീമിനൊപ്പം തുടരുമെന്ന് നേരത്തെ സൂചന നല്‍കിയിരുന്നു.
നിലവില്‍ പിഎസ്ജിയുമായുള്ള കരാര്‍ ഈ വര്‍ഷം അവസാനിക്കും. കരാര്‍ പുതുക്കാന്‍ മെസ്സി തയ്യാറുമല്ല. ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ അമേരിക്കയിലെ ക്ലബ്ബായ ലാ ഗ്യാലക്‌സിയിലേക്ക് താരം ചേക്കേറുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കൂടാതെ സൗദി ഭീമന്‍മാരായ അല്‍ ഹിലാലും മെസ്സിയ്ക്കായി കാത്തിരിക്കുന്നുണ്ട്. അതിനിടെ ബാഴ്‌സയും താരത്തെ വീണ്ടും ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ എവിടെ കരിയര്‍ അവസാനിപ്പിക്കും എന്നതിനുള്ള ഉത്തരം കണ്ടുപിടിക്കാനുള്ള ആലോചനയിലാണ് സൂപ്പര്‍ താരം.
പിഎസ്ജിയുടെ ആദ്യ ചാംപ്യന്‍സ് ലീഗ് എന്ന സ്വപ്‌നം മെസ്സിയുടെ പരിഗണനയില്‍ ഇല്ലെന്ന് വ്യക്തം. മെസ്സിയെ ക്ലബ്ബില്‍ നിലനിര്‍ത്താന്‍ പിഎസ്ജിയും ശ്രമിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. തന്റെ ഉറ്റ സുഹൃത്ത് നെയ്മറും ഈ സീസണോടെ പിഎസ്ജി വിട്ടേയ്ക്കും. അതിനാല്‍ മിശ്ശിഹ പിഎസ്ജിയില്‍ തുടരില്ലെന്ന് ഉറപ്പ്. ഒരുപക്ഷേ താരം പിഎസ്ജിയില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കാനുള്ള സാധ്യതയും മുന്നിലുണ്ട്.