ഷഹീന്‍ അഫ്രീഡി ഇനി ഷാഹിദ് അഫ്രീഡിയുടെ മരുമകന്‍
പ്രായം വെറും നമ്പര്‍ മാത്രം എന്ന തലക്കെട്ടോടെ ആയിരുന്നു ഫോട്ടോ.
കറാച്ചി: പാക് പേസ് സെന്‍സേഷന്‍ ഷഹീന്‍ അഫ്രീഡി ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സമയം മുതല്‍ ആരാധകരുടെ മനസ്സില്‍ വന്ന ആദ്യ ചോദ്യമാണ് പാകിസ്താന്റെ എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍ ആയിരുന്ന ഷാഹിദ് അഫ്രീഡിയുമായുള്ള ബന്ധം. ഏവരും കരുതിയത് ഷാഹിദ് അഫ്രീഡിയുടെ മകന്‍ ആണ് ഷഹീന്‍ അഫ്രീഡിയെന്ന്. പിന്നീട് കുടുംബം ആണെന്നും ആരാധകര്‍ തെറ്റിദ്ധരിച്ചിരുന്നു. പിന്നീടാണ് മകള്‍ അന്‍ഷയുമായി ഷാഹിദ് അഫ്രീഡി ഷഹീന്റെ വിവാഹം ഉറപ്പിക്കുന്നത്. മകള്‍ അന്‍ഷയെ കഴിഞ്ഞ ദിവസം വിവാഹം ചെയ്തതോടെയാണ് ഷഹീന്‍ അഫ്രീഡി ഷാഹിദ് അഫ്രീഡി കുടുംബത്തിന് സ്വന്തമായത്. വിവാഹത്തിന്റെ മറ്റ് ചടങ്ങുകള്‍ ഇന്നും നാളെയുമായി കറാച്ചിയില്‍ നടക്കും.
ഷഹിന്‍ അഫ്രീഡിയുടെ പന്തില്‍ ഷാഹീദ് അഫ്രീഡി സിക്‌സര്‍ പറത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പാക് ക്രിക്കറ്റ് ബോര്‍ഡ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. പ്രായം വെറും നമ്പര്‍ മാത്രം എന്ന തലക്കെട്ടോടെ ആയിരുന്നു ഫോട്ടോ.