ഒളിംപിക്സ്; ഹോക്കിയില്‍ മെഡല്‍ ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും; നീരജ് ചോപ്രയ്ക്കും വിനേഷ് ഫൊഗാട്ടിനും നിര്‍ണ്ണായകം
പാരീസ്: പാരീസ് ഒളിംപിക്സ് 11ാം ദിനത്തിലെത്തിയിട്ടും ഇന്ത്യയ്ക്ക് നിരാശ തന്നെ ഫലം. മിക്ക ഇനങ്ങളിലും പ്രതീക്ഷ തെറ്റി ഇന്ത്യ പുറത്താവുകയാണ്. ഇന്ന് ഗുസ്തി, ജാവ്‌ലിന്‍ ത്രോ, ഹോക്കി എന്നിവയിലാണ് ഇന്ത്യയുടെ പ്രതീക്ഷ.
വിനേഷ് ഫോഗട്ട് വനിതകളുടെ 50 കിലോഗ്രാമില്‍ മത്സരത്തിനിറങ്ങുന്നുണ്ട്. താരം മെഡല്‍ നേടുമോയെന്നത് ഇന്നറിയാം. ഇന്ത്യയുടെ സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്രയും ഇന്ന് മത്സരത്തിനിറങ്ങുന്നുണ്ട്. ഉച്ചക്ക് 3.20നാണ് ഈ മത്സരം നടക്കുക. എല്ലാവരും ഉറ്റുനോക്കുന്നത് ഇന്ത്യയുടെ ഹോക്കി ടീമിലേക്കാണ്. പുരുഷ ഹോക്കിയില്‍ ഇന്ത്യന്‍ ടീം ഇന്ന് സെമി ഫൈനലിനിറങ്ങുകയാണ്. കരുത്തരായ ജര്‍മനിയാണ് എതിരാളികള്‍. രാത്രി 10.30നാണ് മത്സരം. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് ഫൈനലിലെത്താനും വെള്ളി മെഡല്‍ ഉറപ്പിക്കാനുമാവും.
ഗുസ്തിയിലും ജാവലിന്‍ ത്രോയിലും ഹോക്കിയിലും ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയിലാണ്. ഒളിംപിക്‌സ് ഫുട്‌ബോള്‍ ഫൈനലില്‍ ഫ്രാന്‍സും സ്‌പെയിനും ഏറ്റുമുട്ടും. മൊറോക്കോയെ പരാജയപ്പെടുത്തി സ്‌പെയിനും ഈജിപ്തിനെ പരാജയപ്പെടുത്തി ഫ്രാന്‍സും കലാശകൊട്ടിന് യോഗ്യത നേടുകയായിരുന്നു.