ആസ്‌ത്രേലിയന്‍ ഓപണില്‍ അട്ടിമറി; ഫെഡറര്‍, കെര്‍ബര്‍ പുറത്ത്

ഗ്രീക്കിന്റെ യുവതാരം സ്‌റ്റെഫാനോസ് സിസിപ്പസാണ് 20 തവണ ഗ്രാന്‍സ്ലാം കിരീടം നേടിയ ഫെഡററേ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-7, 7-6, 7-5, 7-6. ആദ്യ സെറ്റ് ഫെഡറര്‍ നേടി. പിന്നീട് നടന്ന മൂന്ന് സെറ്റും കടുത്ത പോരാട്ടത്തിനൊടുവില്‍ ഗ്രീക്ക് താരം നേടുകയായിരുന്നു. ആറുതവണ ആസ്‌ത്രേലിയന്‍ ഓപണ്‍ നേടിയ ഫെഡററുടെ ഏഴാം കിരീടം നേടാനുള്ള മോഹം ഇത്തവണ അവസാനിച്ചു.

Update: 2019-01-20 12:59 GMT

സിഡ്‌നി: ഇതിഹാസതാരം റോജര്‍ ഫെഡറര്‍ ആസ്‌ത്രേലിയന്‍ ഓപണ്‍ പ്രീക്വാര്‍ട്ടറില്‍നിന്ന് പുറത്ത്. ഗ്രീക്കിന്റെ യുവതാരം സ്‌റ്റെഫാനോസ് സിസിപ്പസാണ് 20 തവണ ഗ്രാന്‍സ്ലാം കിരീടം നേടിയ ഫെഡററേ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-7, 7-6, 7-5, 7-6. ആദ്യ സെറ്റ് ഫെഡറര്‍ നേടി. പിന്നീട് നടന്ന മൂന്ന് സെറ്റും കടുത്ത പോരാട്ടത്തിനൊടുവില്‍ ഗ്രീക്ക് താരം നേടുകയായിരുന്നു. ആറുതവണ ആസ്‌ത്രേലിയന്‍ ഓപണ്‍ നേടിയ ഫെഡററുടെ ഏഴാം കിരീടം നേടാനുള്ള മോഹം ഇത്തവണ അവസാനിച്ചു.

നിലവിലെ ആസ്‌ത്രേലിയന്‍ ഓപണ്‍ ചാംപ്യന്‍ കൂടിയാണ് ഫെഡറര്‍. അതിനിടെ വനിതാ വിഭാഗത്തില്‍ മറ്റൊരു അട്ടിമറി കൂടി നടന്നു. വിംബിള്‍ഡണ്‍ ചാംപ്യന്‍ ആന്‍ഗലിക്ക് കെര്‍ബര്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. റാങ്കിങില്‍ 35ാം സ്ഥാനത്തുള്ള ഡാനിയേലേ കോളിനസാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-0, 6-2) കെര്‍ബറെ പുറത്താക്കിയത്. പുരുഷവിഭാഗത്തില്‍ രണ്ടാം സീഡ് റാഫേല്‍ നദാല്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സെക്ക് ബെര്‍ഡെക്കിനെ 6-0, 6-1, 7-6 എന്ന സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് നദാല്‍ അവസാന എട്ടില്‍ സ്ഥാനം പിടിച്ചത്.

Tags:    

Similar News