മെല്‍ബണ്‍ പാര്‍ക്ക്: ആസ്ത്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് അമേരിക്കയുടെ സെറീനാ വില്യംസ് പുറത്തായി. 16ാം സീഡ് സെറീനയെ മുന്‍ ലോക ഒന്നാംനമ്പര്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിനാ പ്ലിസ്കോവയാണ് തോല്‍പ്പിച്ചത്. സ്കോര്‍: 6-4, 4-6, 7-5. തന്റെ 24 ഗ്രാന്സ്ലാം കിരീടം എന്ന ലക്ഷ്യത്തെയാണ് കരോലിന തകര്‍ത്തത്. സെമിയില്‍ കരോലിന നാലാം സീഡ് ജപ്പാന്റെ നയോമി ഒസ്ക്കായെ നേരിടും. വ്യാഴ്ചയാണ് മല്‍സരം. മറ്റൊരു സെമിയില്‍ പെട്രാ കവിറ്റോവ അമേരിക്കയുടെ ഡാനിയേലേ കോളിന്‍സിനെ നേരിടും.