മെസ്സിയുടെ പിഎസ്ജി അരങ്ങേറ്റം വൈകും; ബ്രീസ്റ്റിനെതിരേ നെയ്മറും പുറത്ത്
എന്നാല്‍ ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ഡൊണ്ണരുമ്മ ടീമില്‍ ആദ്യമായി ഇടം നേടി.
പാരിസ്: ബാഴ്‌സലോണാ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിഎസ്ജി അരങ്ങേറ്റ മല്‍സരം വൈകും. ഇന്ന് ബ്രീസ്റ്റിനെതിരായ മല്‍സരത്തിലും മെസ്സി കളിക്കില്ല. താരത്തിന്റെ അരങ്ങേറ്റ മല്‍സരത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇതിനിടയിലാണ് പിഎസ്ജി വീണ്ടും മെസ്സിയുടെ അരങ്ങേറ്റം ദീര്‍ഘിപ്പിക്കുന്നത്. ഇന്ന് രാത്രി 12.30ന് ബ്രീസ്റ്റിനെതിരായ ലീഗ് വണ്ണിലെ മല്‍സരത്തിന്റെ അന്തിമ ഇലവനില്‍ മെസ്സിക്കൊപ്പം ഉറ്റ സുഹൃത്ത് നെയ്മറും പുറത്തിരിക്കും. എന്നാല്‍ ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ഡൊണ്ണരുമ്മ ടീമില്‍ ആദ്യമായി ഇടം നേടി. മാര്‍ക്കോ വെറാട്ടി, മാര്‍ക്വിനോസ്, ഏയ്ഞ്ച്ല്‍ ഡി മരിയ എന്നിവരും ആദ്യ ഇലവനില്‍ ഇടം നേടിയിട്ടുണ്ട്.