ഗ്രാന്‍സ്ലാമിനോട് വിട; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ സാനിയാ-ബൊപ്പെണ്ണ സഖ്യത്തിന് കാലിടറി
2015ല്‍ ലോക റാങ്കിങില്‍ ഒന്നാം സ്ഥാനത്തായിരുന്നു.
മെല്‍ബണ്‍: ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ ടെന്നിസ് താരമായ സാനിയ മിര്‍സ ഗ്രാന്‍സ്ലാമകളോട് തോല്‍വിയോടെ വിടപറഞ്ഞു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മികസ്ഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പെണ്ണ-സാനിയ സഖ്യം ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. കരിയറിലെ അവസാന ഗ്രാന്‍സ്ലാം ഫൈനലാണ് മെല്‍ബണില്‍ താരം കളിച്ചത്. ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് സഖ്യത്തിനോട് 7-6, 6-2 സെറ്റുകള്‍ക്കാണ് പരാജയപ്പെട്ടത്. ആദ്യ സെറ്റില്‍ ഇരുടീമും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ ട്രൈ ബ്രേക്കറില്‍ ബ്രസീല്‍ സഖ്യം ലീഡ് നേടുകയായിരുന്നു.
2005ല്‍ ടെന്നിസ് കരിയര്‍ ആരംഭിച്ച സാനിയ ഫെബ്രുവരിയോടെ ടെന്നിസില്‍ നിന്ന് വിരമിക്കുമെന്ന് അറിയിച്ചിരുന്നു. ഇടവേളയ്ക്ക് ശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയ സാനിയ മികച്ച ഫോമിലൂടെയാണ് കടന്ന് പോയത്. ഡബിള്‍സിലും മികസ്ഡ് ഡബിള്‍സിലും മൂന്ന് വീതം ഗ്രാന്‍സ്ലാം കിരീടങ്ങള്‍ മിര്‍സ സ്വന്തമാക്കിയിട്ടുണ്ട്. 2015ല്‍ ലോക റാങ്കിങില്‍ ഒന്നാം സ്ഥാനത്തായിരുന്നു.